Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമലയോര മേഖലയിൽ...

മലയോര മേഖലയിൽ നടപ്പാക്കേണ്ടത് പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനം -കോടിയേരി

text_fields
bookmark_border
മലയോര മേഖലയിൽ നടപ്പാക്കേണ്ടത് പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനം -കോടിയേരി
cancel
കൂട്ടിക്കൽ: പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവർത്തനങ്ങളാകണം ഇനി മലയോര മേഖലയിൽ നടപ്പാക്കേണ്ടതെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രകൃതിദുരന്തത്തിൽ തകർന്ന കൂട്ടിക്കലിന്​ അതിജീവനത്തിന് കരുത്തേകിയത് ഒറ്റക്കെട്ടായ പരിശ്രമമാണ്​. 25 കുടുംബത്തിന്​​ സി.പി.എം നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെകട്ടറി എ.വി. റസൽ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം കെ.ജെ. തോമസ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കെ. രാജേഷ്, ഷമീം അഹമ്മദ്, പി.കെ. സണ്ണി, സി.വി. അനിൽ കുമാർ, പി.എസ്. സജിമോൻ, റജീന റഫീഖ്​ എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തേൻപുഴയിൽ വാങ്ങിയ സ്ഥലത്താണ് വീട് നിർമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story