Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൂട്ടിൽ കുറുനരി...

കൂട്ടിൽ കുറുനരി കുടുങ്ങി

text_fields
bookmark_border
കോട്ടയം: നാട്ടിലിറങ്ങിയ കുറുനരിയെ കെണിയിൽ കുടുക്കി നാട്ടുകാർ. കറുകച്ചാൽ മയിലാടിയിലെ നാട്ടുകാർ കഴിഞ്ഞദിവസം സ്ഥാപിച്ച കെണിയിലാണ്​ കുറുനരി കുടുങ്ങിയത്​. ഏറെനാളായി ഈ പ്രദേശത്ത്​ വന്യജീവികളുടെ ശല്യം രൂക്ഷമാണ്​. രാത്രിയിൽ നാട്ടിൻപുറത്തിറങ്ങി കോഴികളെയും വളർത്തുപക്ഷികളെയും പിടികൂടുന്നത്​ പതിവായിരുന്നു. സഹികെട്ടാണ്​ നാട്ടുകാർ കെണിയൊരുക്കിയത്​. വനത്തിൽനിന്നെത്തുന്ന മൃഗങ്ങൾ സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളിൽ തമ്പടിക്കുകയാണ്​ പതിവ്​. കൂടാതെ വാഴൂർ, പാമ്പാടി, കങ്ങഴ, നെടുംകുന്നം, മണിമല തുടങ്ങിയ സ്ഥലങ്ങളിൽ വന്യജീവി ശല്യം രൂക്ഷമാണ്​. ഭക്ഷണക്ഷാമം മൂലമാണ്​ വന്യജീവികൾ നാട്ടിലിറങ്ങുന്നത്.​ വനാതിർത്തിയിൽ സംരക്ഷണവേലി ഇല്ലാത്തതിനാലാണ്​ ഇവ നാട്ടിലേക്കിറങ്ങുന്നതെന്ന്​ നാട്ടുകാർ പറയുന്നു. KTL Fox മയിലാടിയിൽ കെണിയിൽ കുടുങ്ങിയ കുറുനരി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story