Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:46 AM IST Updated On
date_range 24 Feb 2022 5:46 AM ISTവ്യാപാര കാര്യങ്ങൾക്ക് ബാങ്കിനെ സമീപിക്കുന്നയാളെ ഉപഭോക്താവായി കാണാനാകില്ലെന്ന് സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: വ്യാപാര കാര്യങ്ങൾക്ക് ബാങ്കിനെ സമീപിക്കുന്നയാളെ നിയമപ്രകാരം ഉപഭോക്താവായി കാണാനാകില്ലെന്ന് സുപ്രീംകോടതി. സ്വയം തൊഴിൽ എന്ന നിലക്ക് ജീവിതമാർഗം ഉറപ്പിക്കാൻ മാത്രമാണ് സേവനം തേടിയതെന്ന് ഉറപ്പാക്കിയാൽ മാത്രമേ ഉപഭോക്താവായി പരിഗണിക്കാനാവൂ. ഇത് എല്ലാ സാഹചര്യങ്ങളിലും ഒരുപോലെ ആകണം എന്നില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഓരോ കേസും പരിഗണിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വ്യാപാര- വാണിജ്യ ഇടപാടുകൾ പരിധിക്ക് പുറത്താണെന്ന് ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ കൃത്യമായി പറയുന്നുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാൽ, ഉപജീവനമാർഗത്തിനായുള്ള ഇടപാടുകളിൽ ഉപഭോക്താവായി കാണാമെന്നും ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമിഷൻ വിധിക്കെതിരെ സ്റ്റോക് ബ്രോക്കർ സമർപ്പിച്ച ഹരജി പരിഗണിച്ച് കോടതി നിരീക്ഷിച്ചു. തനിക്ക് ഓവർ ഡ്രാഫ്റ്റ് നൽകിയ പഞ്ചാബ് നാഷനൽ ബാങ്കിനെതിരെയായിരുന്നു ഇയാളുടെ പരാതി. ഈ കേസിൽ, പരാതിക്കാരനും പ്രതിസ്ഥാനത്തുള്ള സ്ഥാപനവും തമ്മിലുള്ള ഇടപാട് പൂർണമായും വാണിജ്യ-വ്യാപാര സ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കിയ കോടതി അപ്പീൽ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story