Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകച്ചിൽ നേരിയ ഭൂചലനം;...

കച്ചിൽ നേരിയ ഭൂചലനം; ആളപായമില്ല

text_fields
bookmark_border
കച്ചിൽ നേരിയ ഭൂചലനം; ആളപായമില്ല അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ച്ച​ക്ക് 12.05നാ​ണ് സം​ഭ​വം. ആ​ള​പാ​യ​മോ മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഭൂ​ച​ല​ന​ത്തി​ന്റെ പ്ര​ഭ​വ​കേ​ന്ദ്രം ഭ​ചൗ​വി​ൽ​നി​ന്ന് 12 കി​ലോ​മീ​റ്റ​ർ വ​ട​ക്ക്-​വ​ട​ക്ക് പ​ടി​ഞ്ഞാ​റ്, 12 കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണെ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സീ​സ്മോ​ള​ജി​ക്ക​ൽ റി​സ​ർ​ച് (ഐ.​എ​സ്.​ആ​ർ) അ​റി​യി​ച്ചു. രാ​ജ്യ​ത്തെ​ത​ന്നെ ഏ​റ്റ​വു​മ​ധി​കം ഭൂ​ച​ല​ന​സാ​ധ്യ​ത മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ക​ച്ച്. ഫെ​ബ്രു​വ​രി 18ന് 3.4, 3.1 ​തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ങ്ങ​ളും ഭ​ചൗ​വി​നു സ​മീ​പം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. 2001 ജ​നു​വ​രി 26ന് ​ക​ച്ച് ജി​ല്ല​യി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തി​ൽ 13,800 പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും 1.67 ല​ക്ഷം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story