Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്ത്രീവിരുദ്ധ...

സ്ത്രീവിരുദ്ധ പ്രസംഗവും ഭീഷണിയുമായി ഇടുക്കി ഡി.സി.സി പ്രസിഡന്‍റ്​

text_fields
bookmark_border
തൊടുപുഴ: സി.പി. മാത്യു. വിവാദ പ്രസംഗത്തിൽ പ്രതിഷേധവുമായി സി.പി.എം രംഗത്തെത്തി. ഇടുക്കി ബ്ലോക്ക്​ പഞ്ചായത്ത്​ ആസ്ഥാനത്തേക്ക്​ യു.ഡി.എഫ്​ സംഘടിപ്പിച്ച മാർച്ചിൽ സംസാരിക്കവെ നടത്തിയ പരാമർശങ്ങളാണ്​ വിവാദമായത്​. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം കാലുമാറ്റത്തിലൂടെ പിടിച്ചെടുത്ത്​ സി.പി.എം ജനാധിപത്യം അട്ടിമറിക്കുന്നു എന്നാരോപിച്ചായിരുന്നു മാർച്ച്​. കോൺഗ്രസിൽനിന്ന് കൂറുമാറി സി.പി.എമ്മിൽ ചേർന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രാജി ചന്ദ്രനെതിരെയാണ്​ ഡി.സി.സി അധ്യക്ഷൻ വിവാദപരാമർശം നടത്തിയത്​. രാജി ചന്ദ്രൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണെന്ന്​ പറഞ്ഞുകൊണ്ടായിരുന്നു​ അവരുടെ ഭർത്താവിനെയും സി.പി.എം നേതാക്കളെയുമെല്ലാം ബന്ധപ്പെടുത്തി അശ്ലീല പരാമർശം. കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ടുകാലിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിൽ വരാൻ അനുവദിക്കില്ലെന്ന്​ ഭീഷണി മുഴക്കുകയും ചെയ്തു. മാത്യുവിന്‍റെ പ്രസ്താവനയെ നിയമപരമായി നേരിടുമെന്ന്​ രാജി ചന്ദ്രൻ പറഞ്ഞു. മാത്യുവിന്‍റെ പ്രസ്താവന മ്ലേച്ഛവും പ്രതിഷേധാർഹവുമാണെന്ന്​ സി.പി.എം ജില്ല സെ​ക്രട്ടറി സി.വി. വർഗീസ്​ പ്രതികരിച്ചു. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്നത് കോൺഗ്രസ്​ രീതിയാണ്. അശ്ലീല പ്രസംഗത്തിനെതിരെ പൊലീസിൽ പരാതി നൽകുകയും രാജി ചന്ദ്രന് സംരക്ഷണം ഒരുക്കുകയും ചെയ്യും. മാത്യുവിന്‍റെ നിലപാട് കോൺഗ്രസിന്‍റെ പൊതുഅഭിപ്രായം ആണോയെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നും വർഗീസ്​ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story