Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

ക​ല്ലാ​ർകു​​ട്ടിയിൽനിന്ന്​ മണൽ നീക്കൽ; താൽപര്യമറിയിച്ച്​ കോഴിക്കോട്​ എൻ.ഐ.ടി

text_fields
bookmark_border
കോ​ട്ട​യം: ക​ല്ലാ​ർ​കു​ട്ടിയിൽ​ മണൽവാരുന്നതിന്​ മുന്നോടിയായി ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലിന്‍റെ അളവ്​ ക​ണ്ടെത്താനുള്ള പഠനകരാർ കോഴിക്കോട്​ എൻ.ഐ.ടിക്ക്​ നൽകിയേക്കും. ഇതുസംബന്ധിച്ച ശിപാർശ ഡാം സേഫ്റ്റി ഓര്‍ഗനൈസേഷൻ കെ.എസ്​.ഇ.ബിക്ക്​ സമർപ്പിച്ചു. കല്ലാർകുട്ടി ഡാമിന്‍റെ അടിത്തട്ടിലുള്ള മണലിന്‍റെ അളവ്​, ഗുണനിലവാരം​ എന്നിവ കണ്ടെത്താനാണ്​ പഠനം. ഡാമിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധിച്ചാകും​ അടിഞ്ഞുകൂടിയിരിക്കുന്ന മണലി​ന്‍റെ അളവ്​ തിട്ടപ്പെടുത്തുക. നേരത്തേ ഡാ​മു​ക​ളുടെ സം​ഭ​ര​ണ​ശേ​ഷി ക​ണ്ടെ​ത്താ​ൻ കെ.​എ​സ്.​ഇ.​ബി നി​യോ​ഗി​ച്ച സ്വകാര്യ ഏജൻസിയുടെ കണക്കെടുപ്പിൽ കല്ലാർകുട്ടിയിൽ വലിയതോതിൽ കുറവ് കണ്ടെത്തിയിരുന്നു. അടിത്തട്ടിൽ ചളിയും മണലും നിറഞ്ഞതിനാൽ വെള്ളം സംഭരിക്കാനുള്ള ശേഷിയിൽ 43 ശതമാനത്തി​ന്‍റെ കുറവുണ്ടായെന്നായിരുന്നു ഇവരുടെ പഠനറിപ്പോർട്ട്​. ഇതോടെ​ ഇവിടെനിന്ന്​ പരീക്ഷണാടിസ്ഥാനത്തിൽ മണൽനീക്കാൻ കെ.എസ്​.ഇ.ബി തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ്​ ചളിയുടെയും മണലിന്‍റെയും അളവ്​ വേർതിരിക്കുന്നത്​. ഇതിനായി സംസ്ഥാനത്തെ കോളജുക​ളെ കണ്ടെത്താൻ ഡാമുകളുടെ പരിപാലനചുമതലയുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷൻ തീരുമാനിച്ചു. തിരുവനന്തപുരം എൻജിനീയറിങ്​ കോളജ്​, എൻ.ഐ.ടി കോഴിക്കോട്​, ഐ.ഐ.ടി പാലക്കാട്​ അടക്കമുള്ളവരുടെ പട്ടിക തയാറാക്കി ഇവരുമായി ബന്ധപ്പെട്ടു. എന്നാൽ,ആദ്യഘട്ടത്തിൽ കോളജുകളൊന്നും താൽപര്യമറിയിച്ചില്ല. ഇതിനുപിന്നാലെ സമയപരിധി നീട്ടാൻ കെ.എസ്​.ഇ.ബി തീരുമാനിച്ചു. ഇതോടെയാണ്​ എൻ.ഐ.ടി രംഗത്തെത്തിയത്​. ഡാമിൽനിന്ന്​ സാമ്പിൾ ശേഖരിച്ച്​ നടത്തുന്ന പഠനത്തിന്‍റെ അടിസ്​ഥാനത്തിൽ മണലിന്‍റെ മൊത്തം അളവ്​ കണ്ടെത്തും. തുടർന്ന്​ വില നിർണയിക്കാനാണ്​ ധാരണ. ഇതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാറിന്​ ​കെ.എസ്​.ഇ.ബിയുടെ കീഴിലുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷൻ റി​പ്പോർട്ട്​ നൽകും. ഇത്​ സർക്കാർ അംഗീകരിച്ചാൽ മണ്ണൽവാരൽ ആരംഭിക്കും. വൈദ്യൂതി ഉൽപാദനത്തെ ബാധിക്കാതെ മണലെടുക്കണമെന്ന നിബന്ധനയോടെയാകും കരാർ നൽകുക. കല്ലാർകുട്ടിയിലേത്​ വിജയമായാൽ അടുത്ത ഘട്ടത്തിൽ കൂടുതൽ ഡാമുകളുടെ യഥാർഥ സംഭരണശേഷി കണ്ടെത്താൻ പഠനം നടത്തിയശേഷം മണൽനീക്കും. സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി കു​റ​ഞ്ഞ​താ​യി കെ.​എ​സ്.​ഇ.​ബി ക​ണ്ടെ​ത്തി​യി​രു​ന്നു. നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലെ സം​ഭ​ര​ണ​ശേ​ഷി​യാ​ണ്​ ഇ​പ്പോ​ഴും ക​ണ​ക്കു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തെങ്കിലും യഥാർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന അളവ്​ ഇതിലും കുറവാണെന്നാണ്​ കെ.എസ്​.ഇ.ബിയുടെ വിലയിരുത്തൽ. ഇ​തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ലക്ഷ്യമിട്ട്​ ​ പരീക്ഷണാടിസ്ഥാനത്തിൽ ​ ചെ​റു​ഡാ​മു​ക​ളി​ൽപഠനത്തിന്​ ജി​യോ മ​റൈ​ൻ സൊ​ല്യൂ​ഷ​ൻ​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡിനെ ചുമതലപ്പെടുത്തുകയായിരുന്നു. മാ​ട്ടു​പ്പെ​ട്ടി, ആ​ന​യി​റ​ങ്ക​ൽ, പൊ​ൻ​മു​ടി, ചെ​ങ്ങ​ളം, ക​ല്ലാ​ർ​കു​ട്ടി എ​ന്നിവിടങ്ങളിലായിരുന്നു പഠനം. ഇതിൽ സംഭരണശേഷിയിൽ ഏറ്റവും കുറവ്​ കണ്ടെത്തിയത്​​​ കല്ലാർകുട്ടിയിലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story