Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:38 AM IST Updated On
date_range 23 Feb 2022 5:38 AM ISTകിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: കിണറ്റിലെ പാറ പൊട്ടിക്കാനായി വെടിമരുന്നിന് തിരികൊളുത്തിയശേഷം മുകളിലേക്ക് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിച്ച യുവാവിന് ദാരുണാന്ത്യം. പാറത്തോട് പള്ളിപ്പടിക്ക് സമീപമുണ്ടായ അപകടത്തിൽ തമിഴ്നാട് തേനി പെരിയകുളം സ്വദേശി കാട്ടുരാജ-ആയുഷ ദമ്പതികളുടെ മകൻ ശിവകുമാറാണ് (ശിവ -22) മരിച്ചത്. പാറത്തോട് പള്ളിപ്പടി വഞ്ചിപ്പുര ബെന്നിയുടെ ഉടമസ്ഥതയിലുള്ള കിണറിന് ആഴം കൂട്ടൽ ജോലിക്കിടെയാണ് അപകടം. കുഴിക്കുന്നതിനിടയിൽ കണ്ട പാറ പൊട്ടിക്കുന്നതിന് വെടിമരുന്ന് നിറച്ച് തിരികൊളുത്തിയശേഷം കയറിലൂടെ മുകളിലേക്ക് കയറുന്നതിനിടെ പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. വീണതിന് തൊട്ടുപിന്നാലെ വെടി പൊട്ടി പാറകൾ ശരീരത്തിൽ പതിച്ചു. 17 ഓളം തിരികളാണ് പൊട്ടിയത്. ശരീരം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. ശിവകുമാറിനൊപ്പം അമ്മയും മാതൃസഹോദരനും ജോലിക്കുണ്ടായിരുന്നു. ഇവരുടെ കൺമുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടം. തമിഴ്നാട് സ്വദേശികളായ ഇവർ ദീർഘകാലമായി പാറത്തോട് വാടകക്ക് താമസിച്ച് കിണർജോലികൾ ചെയ്ത് വരുകയായിരുന്നു. ഹോട്ടൽ ജോലിയും മറ്റും ചെയ്തുവന്നിരുന്ന ശിവകുമാർ നാലുവർഷമായി കിണർജോലി ചെയ്യുകയാണ്. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേനയും പൊലീസും എത്തി മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പടം KTG KINNAR ACCIDENT DEATH
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story