Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടോറസും കാറും...

ടോറസും കാറും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
കോട്ടയം: കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് പന്തളം സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം. പന്തളം പൊങ്ങലടി കലതിവിളയിൽ ഭാസ്‌കരന്‍റെയും ഭാരതിയുടെയും മകൻ മനോജ് (37), പന്തളം ചെറലയം കൊട്ടിലുവിളയിൽ ഗോപാലകൃഷ്ണപിള്ളയുടെയും ഉഷാകുമാരിയുടെയും മകൻ ശ്രീജിത്ത് (33) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ടോറസ് ലോറി ഡ്രൈവർ സോമനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെ മോനിപ്പള്ളി ഷാപ്പിന് മുന്നിലായിരുന്നു അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുഹൃത്തിനെ കൊണ്ടുവിട്ടശേഷം മടങ്ങിവരികയായിരുന്നു ഇരുവരും. എതിർദിശയിൽ നിന്നുവന്ന ടോറസ് ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ രണ്ടുപേരും കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ കുറവിലങ്ങാട് പൊലീസ് സംഘവും അഗ്​നിരക്ഷ സേനയും എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറിൽ ഇടിച്ചശേഷം വെട്ടിച്ചുമാറ്റിയ ടോറസ് ലോറി സമീപത്തെ തോട്ടിലേക്ക്​ മറിഞ്ഞു. നാട്ടുകാരും പൊലീസും ചേർന്നാണ് ടോറസ് ലോറിക്കുള്ളിൽ നിന്നും ഡ്രൈവർ സോമനെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന യുവാക്കളെയും ലോറി ഡ്രൈവറെയും ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവാക്കളുടെ ജീവൻ രക്ഷിക്കാനായില്ല. കുറവിലങ്ങാട്ട് നിന്നും കൂത്താട്ടുകുളത്തിന്​ ലോഡുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മനോജിന്‍റെ ഭാര്യ: അനിത. മക്കൾ: മനിഷ, അനിഷ. ശ്രീജിത്തിന്‍റെ ഭാര്യ: വിനീത. മകൻ: അഥർവ് കൃഷ്ണ. KTG sreejith death അപകടത്തിൽ മരിച്ച ശ്രീജിത്ത് KTG manoj death അപകടത്തിൽ മരിച്ച മനോജ് KTG acdnt car മോനിപ്പള്ളിയിൽ അപകടത്തിൽ തകർന്ന കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story