Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:36 AM IST Updated On
date_range 23 Feb 2022 5:36 AM ISTസ്പെഷൽ കെയർ സെന്‍റർ പ്രവർത്തനം ആരംഭിച്ചു
text_fieldsbookmark_border
പൊൻകുന്നം: പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കായി സമഗ്രശിക്ഷ കേരളം പദ്ധതിയുടെയും ബി.ആർ.സി കാഞ്ഞിരപ്പള്ളിയുടെയും നേതൃത്വത്തിൽ പൊൻകുന്നം ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ സ്പെഷൽകെയർ സെന്‍റർ പ്രവർത്തനമാരംഭിച്ചു. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ മുഴുവൻ കുട്ടികൾക്കും സ്പെഷ്യൽ എജുക്കേറ്റർമാരുടെ സഹായത്തോടുകൂടിയാണ് പരിശീലനം നൽകുന്നത്. ചിറക്കടവ് പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ 19 സ്കൂളിലെയും പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് എല്ലാ ശനിയാഴ്ചകളിലും സ്പെഷൽ കെയർ സെന്‍ററിൻെറ സേവനം ലഭ്യമാകും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അക്കാദമിക പിന്തുണയോടൊപ്പം സ്പീച്ച് തെറപ്പി, ഫിസിയോതെറാപ്പി സൗകര്യങ്ങളും നൽകും. ചിറക്കടവ് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആന്‍റണി മാർട്ടിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫിസർ റീബി വർഗീസ്, സ്കൂൾ ഹെഡ്മിസ്ട്രസ് പി. ദീപ, വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപകൻ കെ.കെ. സനൽകുമാർ, പി.ടി.എ പ്രസിഡന്‍റ് കെ.ടി. സുരേഷ് , സ്പെഷൽ എജുക്കേറ്റർ എ.പി. സിജിൻ എന്നിവർ സംസാരിച്ചു. KTL VZR 2 Special Care ചിത്രവിവരണം പൊൻകുന്നം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്പെഷൽ കെയർ സെന്‍റർ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
