Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഡീഷനല്‍ എസ്‌.ഐ വനിത...

അഡീഷനല്‍ എസ്‌.ഐ വനിത പൊലീസ് തര്‍ക്കം; ഇരുവരെയും സ്ഥലംമാറ്റി

text_fields
bookmark_border
പള്ളിക്കത്തോട്: പള്ളിക്കത്തോട് സ്‌റ്റേഷനില്‍ അഡീഷനല്‍ എസ്‌.ഐയും വനിത പൊലീസ്​ ഉദ്യോഗസ്ഥയും തമ്മിലുണ്ടായ തര്‍ക്കത്തിലും കൈയാങ്കളിയിലും വകുപ്പുതല നടപടി. അഡീഷനല്‍ എസ്‌.ഐയെ ചിങ്ങവനത്തേക്കും വനിത പൊലീസുകാരിയെ മുണ്ടക്കയത്തേക്കും ജില്ല പൊലീസ് മേധാവിയുടെ ഉത്തരവനുസരിച്ച് സ്ഥലംമാറ്റി. അഞ്ചുദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് നിർദേശവും നല്‍കി. കഴിഞ്ഞ ഞായറാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ അഡീഷനല്‍ എസ്‌.ഐയും പൊലീസുകാരിയും തമ്മിലുണ്ടായ തര്‍ക്കം കൈയാങ്കളിയില്‍ എത്തുകയായിരുന്നു. വനിത പൊലീസുകാരിയുടെ ഫോണിലേക്ക് അഡീഷണല്‍ എസ്‌.ഐ സന്ദേശം അയച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് പ്രശ്നങ്ങൾക്ക്​ വഴിവെച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story