Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅപകടത്തിലേക്ക്​...

അപകടത്തിലേക്ക്​ തിരിയുന്ന വളവായി പാണ്ടിയൻമാവ്

text_fields
bookmark_border
അപകടത്തിലേക്ക്​ തിരിയുന്ന വളവായി പാണ്ടിയൻമാവ്
cancel
ഈരാറ്റുപേട്ട: കാഞ്ഞിരംകവല-കാഞ്ഞിരപ്പള്ളി റോഡിൽ മേലുകാവ് പാണ്ടിയന്‍മാവിലെ അപകട പരമ്പര തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ച കാലിത്തീറ്റയുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറി ക്ലീനര്‍ക്ക് പരിക്കേറ്റു. പുലർച്ച മൂന്നു​മണിയോടെയാണ്​ തൃശൂര്​ നിന്ന്​ മേലുകാവിലെ ഗോഡൗണിലേക്ക്​ കാലിത്തീറ്റയുമായി വന്ന ലോറി മറിഞ്ഞത്. കൊടുംവളവും കയറ്റവുമുള്ള റോഡിലെ വളവില്‍ അപകടമൊഴിവാക്കാന്‍ നടപടി വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പരാതികളും നിവേദനങ്ങളും കടലാസിലൊതുങ്ങുമ്പോള്‍ അപകടം തുടര്‍ക്കഥയാവുകയാണ്. നാഷനല്‍ പെര്‍മിറ്റ് ലോറികള്‍, ടിപ്പര്‍ലോറി, പിക്​അപ് ജീപ്പ്, സ്‌കൂട്ടര്‍ യാത്രികർ തുടങ്ങി അപകടത്തില്‍പ്പെട്ടവരുടെ എണ്ണം എണ്ണിയാലൊടുങ്ങാത്തതാണ്. വീടുകള്‍ സംരക്ഷിക്കുന്നതിനും അപകടമുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ താഴേക്ക് പോകുന്നത് ഒഴിവാക്കുന്നതിനുമായി അഞ്ചടി ഉയരത്തില്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി അടിയന്തരമായി നിര്‍മിക്കണമെന്ന് ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. കുത്തനെയുള്ള വളവിൽ റോഡി‍ൻെറ ഓരം ചേർന്ന് സംരക്ഷവേലി നിർമിക്കണമെന്ന്​ ആവശ്യപ്പെട്ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ക്ക് മേലുകാവ് പഞ്ചായത്ത് അധികൃതർ കത്ത് അയച്ചിരുന്നു. ഇതിലും നടപടി സ്വീകരിച്ചിട്ടില്ല. എന്നാല്‍, ഇന്നും അപകടത്തിനുശേഷം പുലര്‍ച്ച സ്ഥലത്തെത്തിയ ഇ.കെ.കെ അധികൃതര്‍, സംരക്ഷണഭിത്തി തകര്‍ന്നതി‍ൻെറ നഷ്ടപരിഹാരം വാങ്ങിയെടുക്കാനുള്ള നടപടി സ്വീകരിച്ചതായി പ്രദേശവാസികള്‍ പറയുന്നു. പടം: മേലുകാവ് പാണ്ടിയന്‍മാവിൽ അപകടത്തിൽപെട്ട ലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story