Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:33 AM IST Updated On
date_range 23 Feb 2022 5:33 AM ISTമലങ്കര അസോസിയേഷന്‍: നാളെ പതാക ഉയര്‍ത്തും
text_fieldsbookmark_border
കോട്ടയം: കോലഞ്ചേരിയില്‍ വെള്ളിയാഴ്ച നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചക്ക് 2.45ന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ കാതോലിക്കേറ്റ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ക്രമീകരണം വിലയിരുത്താൻ സഭ മാനേജിങ് കമ്മിറ്റി യോഗവും സമ്മേളന നഗറില്‍ നടക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു. ഏഴ് മെത്രാപ്പോലീത്തമാരെ തെരഞ്ഞെടുക്കുന്നതിനായി നടക്കുന്ന അസോസിയേഷന്‍ യോഗം കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് നടത്തപ്പെടുക. വോട്ടെടുപ്പും ഓൺലൈനായിട്ടാകും. ഫാ. എബ്രഹാം തോമസ്, ഫാ. അലക്‌സാണ്ടര്‍ പി. ഡാനിയേല്‍, ഫാ. എല്‍ദോസ് ഏലിയാസ്, കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഡോ. റെജി ഗീവര്‍ഗീസ്, ഫാ. പി.സി. തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി, ഫാ. വിനോദ് ജോര്‍ജ്, ഫാ. യാക്കോബ് തോമസ്, ഫാ. സഖറിയ നൈനാന്‍ ചിറത്തലാട്ട് എന്നിവരാണ് മെത്രാപ്പോലീത്തന്‍ സ്ഥാനാർഥികള്‍. തെരഞ്ഞെടുപ്പ് നടപടികൾക്ക് മുഖ്യവരണാധികാരി സി.കെ. മാത്യു നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story