Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:42 AM IST Updated On
date_range 22 Feb 2022 5:42 AM ISTഎം.ജി സർവകലാശാല
text_fieldsbookmark_border
പരീക്ഷാതീയതി കോട്ടയം: ഒന്നാം സെമസ്റ്റർ എൽഎൽ.ബി (ത്രിവത്സരം) (2020 അഡ്മിഷൻ - റെഗുലർ / 2019, 2018 അഡ്മിഷൻ - സപ്ലിമെന്ററി - അഫിലിയറ്റഡ് കോളജുകൾ) പരീക്ഷകൾ മാർച്ച് എട്ടുമുതൽ. പിഴയില്ലാതെ 25 വരെയും 525 രൂപ പിഴയോടെ 26നും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ (പരമാവധി 210 രൂപ) നിരക്കിലും സി.വി ക്യാമ്പ് ഫീസ് പരീക്ഷഫീസിന് പുറമേ അടക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. ഒന്നാം സെമസ്റ്റർ എം.എസ്സി / എം.കോം / എം.എ / എം.സി.ജെ/ എം.എസ്.ഡബ്ല്യു / എം.ടി.എ / എം.ടി.ടി.എം (2018, 2017, 2016 അഡ്മിഷൻ -സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻ - മേഴ്‌സി ചാൻസ്) (സി.എസ്.എസ്) പരീക്ഷകൾ മാർച്ച് 16ന് തുടങ്ങും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ഒന്നാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ - സപ്ലിമെന്ററി - സീപാസ് കോഴ്‌സ്) പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. രണ്ടാം സെമസ്റ്റർ എം.എഡ് -ദ്വിവത്സരം, (2020 അഡ്മിഷൻ -റെഗുലർ / 2019 അഡ്മിഷൻ -സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് നാലിന് തുടങ്ങും. പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടെ 26 നും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ (പരമാവധി 210 രൂപ) നിരക്കിലും സി.വി ക്യാമ്പ് ഫീസും പരീക്ഷഫീസിന് പുറമേ അടക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.കോം -എൽഎൽ.ബി - പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്‌സ്) (2019 അഡ്മിഷൻ -റെഗുലർ / 2018, 2015-2017, 2013-2014 അഡ്മിഷൻ -സപ്ലിമെന്ററി) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം. 2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എ എൽഎൽ.ബി- പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2015, 2012 - 2014 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കണം. 2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എ- എൽഎൽ.ബി - പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്‌സ്) (2019 അഡ്മിഷൻ - റെഗുലർ / 2018, 2017, 2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. 2021 ആഗസ്റ്റിൽ നടന്ന മൂന്നാം വർഷ എം.എസ്സി - മെഡിക്കൽ അനാട്ടമി പരീക്ഷഫലം പ്രഖ്യാപിച്ചു. സൂക്ഷ്മപരിശോധനക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. 2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ബി.എ എൽഎൽ.ബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2019 അഡ്മിഷൻ - റെഗുലർ / 2018 അഡ്മിഷൻ - സപ്ലിമെന്ററി / 2013-2017 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. സുരക്ഷ ജീവനക്കാരുടെ താൽക്കാലിക നിയമനം മഹാത്മാഗാന്ധി സർവകലാശാലയിൽ സുരക്ഷ ജീവനക്കാരുടെ താൽക്കാലിക - ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റായ www.mgu.ac.inൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് മൂന്ന്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2733303. ഡോ. അനിൽകുമാർ ഗോപിനാഥന് ആർ.എസ്.സി. ഫെലോഷിപ് കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പ്രഫസർ ഡോ. അനിൽകുമാർ ഗോപിനാഥന് യു.കെ ആസ്ഥാനമായി റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ (ആർ.എസ്.സി) ഫെലോഷിപ്. ഒരു ശാസ്ത്രശാഖയെന്ന നിലയിൽ രസതന്ത്രത്തെ സമ്പുഷ്ടമാക്കുന്നതിന് അക്കാദമിക്-ഗവേഷണ മേഖലകളിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ആർ.എസ്.സി ഡോ. അനിൽകുമാർ ഗോപിനാഥന് ഈ ബഹുമതി നൽകിയിട്ടുള്ളത്. രസതന്ത്രത്തിലുള്ള പഠന-ഗവേഷണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും ലോകത്തെമ്പാടുനിന്നുമുള്ള ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയുമിടയിലുള്ള അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി 1848 മുതൽ യു.കെ. ആസ്ഥാനമായി പ്രവർത്തിച്ചുവരുന്നതാണ് റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി. രസതന്ത്രജ്ഞരുടെയും ഗവേഷകരുടെയും സംഘടന എന്ന നിലയിൽ സൊസൈറ്റിയിൽ ലഭ്യമായിട്ടുള്ള സൗകര്യങ്ങളും വിവരങ്ങളും പ്രയോജനപ്പെടുത്തി കൂടുതൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഗവേഷണരംഗത്തെ സ്വന്തമായുള്ള നേട്ടങ്ങൾ തുടർ ഗവേഷണങ്ങൾക്ക് ശാസ്ത്രലോകത്തെ മറ്റ് വിദഗ്ധരുമായി പങ്കുവെക്കുന്നതിനും സഹായകമാകുന്നതാണ് ആർ.എസ്.സി ഫെലോഷിപ്. ആറ്റിങ്ങൽ മാർത്താണ്ഡാലയത്തിൽ പരേതനായ എം. ഗോപിനാഥന്റെയും എൻ. ഇന്ദിരയുടെയും മകനാണ് ഡോ. അനിൽ കുമാർ ഗോപിനാഥൻ. ഭാര്യ പി.എസ്. ലത, ഡോ. എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയിൽ അസിസ്റ്റന്റ് രജിസ്ട്രാർ ആയിരുന്നു. മകൾ ലക്ഷ്മി അനിൽ മെഡിക്കൽ വിദ്യാർഥിനിയാണ്. KTG ANILKUMAR GOPINATHAN: അനിൽകുമാർ ഗോപിനാഥൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story