Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:40 AM IST Updated On
date_range 22 Feb 2022 5:40 AM ISTദക്ഷിണ ഭവനപദ്ധതി; പത്താമത്തെ വീടിെൻറ ശിലാസ്ഥാപനം ഇന്ന്
text_fieldsbookmark_border
ദക്ഷിണ ഭവനപദ്ധതി; പത്താമത്തെ വീടിൻെറ ശിലാസ്ഥാപനം ഇന്ന് ഈരാറ്റുപേട്ട: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ കൂട്ടിക്കൽ പ്രളയദുരിതാശ്വാസ ഭവന പദ്ധതിയായ 10 ദക്ഷിണ ഭവനങ്ങളിൽ ഒമ്പത് വീടുകളുടെ പണികൾ വിവിധഘട്ടങ്ങളിൽ നടന്നുവരുന്നു. പത്താമത് വീടിൻെറ ശിലാസ്ഥാപനം ബുധനാഴ്ച രാവിലെ 10ന് കൂട്ടിക്കൽ നാരകംപുഴ മസ്ജിദ് ഹാളിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയും ഭവനപദ്ധതി ചെയർമാനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവഹിക്കുമെന്ന് കൺവീനർ സി.എ. മൂസാ മൗലവിയും രക്ഷാധികാരി മുഹമ്മദ് സക്കീറും അറിയിച്ചു. ഇതോടുകൂടി സംഘടന ഏറ്റെടുത്ത 10 വീടുകളും യാഥാർഥ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story