Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആയിരക്കണക്കിന്​...

ആയിരക്കണക്കിന്​ പാക്കറ്റ് ഹാൻസുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ആയിരക്കണക്കിന്​ പാക്കറ്റ് ഹാൻസുമായി യുവാവ് അറസ്റ്റിൽ
cancel
കാഞ്ഞിരപ്പള്ളി: താലൂക്കിലെയും റാന്നി താലൂക്കിലെയും വിവിധ മേഖലകളിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിൽക്കുന്നതിനായി എത്തിച്ച 6480 പായ്ക്കറ്റ് ഹാൻസുമായി യുവാവ് പിടിയിലായി. ഈരാറ്റുപേട്ട നടയ്ക്കൽ കിഴക്കാട്ടിൽ മുഹമ്മദ് ഷഫീഖാണ്​ (28) പിടിയിലായത്​. ജില്ല പൊലീസ്​ മേധാവിക്ക്​ കിട്ടിയ രഹസ്യവിവരം അനുസരിച്ച് എസ്.പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി പൊലീസും ചേർന്നാണ്​ പിടികൂടിയത്. ഈരാറ്റുപേട്ടയിൽനിന്ന്​ കാറിൽ നാല് ചാക്കുകളിലായി കൊണ്ടുവന്ന പാക്കറ്റുകൾ ഡിക്കിയിലും പിന്നിലെ സീറ്റിനുനടക്കും ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത്​ മണിയോടെ കാഞ്ഞിരപ്പള്ളിയിൽവെച്ച് കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെപോവുകയായിരുന്നു. കൊരട്ടി കുറുവാമൂഴി സെന്‍റ്​ മേരീസ് സ്കൂളിന് മുന്നിൽവെച്ചാണ്​ ഇയാളെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐമാരായ അരുൺ തോമസ്, ജോർജുകുട്ടി, ജോൺസൺ, സി.പി.ഒമാരായ ബോബി സുധീഷ്, സന്ദീപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. KTL WBL Arrest മുഹമ്മദ് ഷഫീഖ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story