Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭൂമിക്കടിയിലെ മുഴക്കം:...

ഭൂമിക്കടിയിലെ മുഴക്കം: പാറമടകളിലെ സ്‌ഫോടനമെന്ന് സംശയം

text_fields
bookmark_border
നെടുംകുന്നം: ഞായറാഴ്ച നെടുംകുന്നം പഞ്ചായത്തി‍ൻെറ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍നിന്ന്​ മുഴക്കവും കുലുക്കവും അനുഭവപ്പെട്ട സംഭവത്തിന് പിന്നില്‍ പ്രദേശത്തെ പാറമടകളിലെ സ്‌ഫോടനമാകാമെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരാഴ്ച മുമ്പും സമാനമായ രീതിയില്‍ മുഴക്കവും കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. ഞായറാഴ്ച വൈകീട്ട് 5.24നാണ് വിവിധ ഭാഗങ്ങളില്‍ ഭൂകമ്പത്തിന് സമാനമായ കുലുക്കം അനുഭവപ്പെട്ടത്. പാത്രങ്ങളടക്കം നിലത്തു​വീഴുകയും നിരവധിപേര്‍ക്ക് കാലുകളില്‍ തരിപ്പ് അനുഭവപ്പെടുകയും ചെയ്തു. രണ്ടുവര്‍ഷം മുമ്പും ഇതേ രീതിയില്‍ ഭൂമിക്കടിയില്‍നിന്ന്​ മുഴക്കം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പമാണോ എന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇടുക്കിയിലെ ഭുകമ്പമാപിനിയില്‍ ഇത് രേഖപ്പെടുത്തിയിട്ടുമില്ല. പഞ്ചായത്തിലെ ക്വാറികളുടെ പ്രവര്‍ത്തനവും സ്‌ഫോടനവുമാണ് നെടുംകുന്നം ഭാഗത്ത് മാത്രം ഇത്തരം മുഴക്കം അനുഭവപ്പെടാന്‍ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്​. ഞായറാഴ്ചകളില്‍ ക്വാറിയില്‍ ഒന്നിച്ച് വന്‍ സ്‌ഫോടനം നടത്താറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ക്വാറികളില്‍ സാധാരണയായി സ്‌ഫോടനം നടക്കുമ്പോള്‍ പല പ്രദേശങ്ങളിലും കുലുക്കം അനുഭവപ്പെടുന്നത് പതിവാണ്. ഏറ്റവും അധികം പാറമടകള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്താണ് നെടുംകുന്നം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story