Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസ്​ യാത്രികയെ...

ബസ്​ യാത്രികയെ ശല്യംചെയ്ത തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്​

text_fields
bookmark_border
കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയെ ശല്യംചെയ്ത തമിഴ്‌നാട് സ്വദേശിയായ വയോധികനെതിരെ കേസ്. കന്യാകുമാരി സ്വദേശിയായ ദേവദാസിനെതിരെയാണ്​ ചിങ്ങവനം പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തോടെ അടൂരില്‍നിന്ന്​ കോട്ടയത്തേക്ക്​ വന്ന ബസിലായിരുന്നു സംഭവം. മദ്യപിച്ചിരുന്ന ദേവദാസ് യാത്രക്കാരിയോട്​ മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി പ്രതികരിച്ചതോടെ മറ്റു യാത്രക്കാരും ഒപ്പംകൂടി. തുടര്‍ന്നു കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇടപെട്ട് ചിങ്ങവനം സ്‌റ്റേഷനു മുന്നില്‍ ബസ്​ നിര്‍ത്തി പൊലീസിന്​ കൈമാറുകയായിരുന്നു. കോട്ടയത്തെ സഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുകയായിരുന്നു ഇയാള്‍. കേസെടുത്തശേഷം വിട്ടയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story