Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഐ.എൻ.എൽ: അഡ്​ഹോക്​...

ഐ.എൻ.എൽ: അഡ്​ഹോക്​ കമ്മിറ്റിയെ അനുസരിക്കാത്തവർ പുറത്ത്​ -കാസിം ഇരിക്കൂർ

text_fields
bookmark_border
കോട്ടയം: ഐ.എൻ.എൽ പിളർന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന്​ അഡ്​ഹോക്​ കമ്മിറ്റി അംഗം കാസിം ഇരിക്കൂർ. ദേശീയ നേതൃത്വം അംഗീകരിച്ച ഔദ്യോഗിക നേതൃത്വം കേരളത്തിലുണ്ട്​. അബ്​ദുൽ വഹാബിനൊപ്പമുള്ളത്​ മതിൽ ചാടിപ്പോയവരും പാർട്ടിയിൽനിന്ന്​ പുറത്താക്കപ്പെട്ടവരും മറ്റു പാർട്ടിയിൽനിന്ന്​​ വന്നവരുമാണ്​. അഡ്​ഹോക് ​കമ്മിറ്റിയെ അനുസരിക്കാത്തവർക്ക്​ പാർട്ടിയിൽ സ്ഥാനമില്ല. ഐ.എൻ.എൽ എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു​. കോട്ടയം ജില്ല കൺവെൻഷനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാസിം ഇരിക്കൂർ. നിലവിൽ പാർട്ടിക്ക്​​ സംസ്ഥാന സെക്ര​ട്ടേറിയറ്റോ വർക്കിങ്​ കമ്മിറ്റിയോ ഇല്ല. അഡ്​ഹോക്​ കമ്മിറ്റിക്കാണ്​ ചുമതല. മാർച്ച്​ 31നുമുമ്പ്​ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്ത്​ ചുമതലയേൽപിക്കുക എന്നതാണ്​ അഹമ്മദ്​ ദേവർകോവിൽ ചെയർമാനായ ഏഴംഗ കമ്മിറ്റിയുടെ ദൗത്യം. ​ജൂലൈ 25നാണ്​​ പാർട്ടി അംഗത്വ കാമ്പയിൻ ആരംഭിച്ചത്​. നടപടികൾ ഇഴഞ്ഞുപോയിരുന്നതിനാൽ ദേശീയനേതൃത്വം മൂന്നു തവണ സംസ്ഥാന കമ്മിറ്റിക്ക്​ കത്തയച്ചു. മൂന്നാമത്തെ കത്ത്​ കാരണം കാണിക്കലായിരുന്നു. തുടർനടപടികളുടെ ഭാഗമായാണ്​ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട്​ അഡ്​ഹോക് ​കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്​. 120 കൗൺസിൽ അംഗങ്ങളിൽ 110 പേരും 60ൽ 50 വർക്കിങ്​ കമ്മിറ്റി അംഗങ്ങളും തങ്ങൾക്കൊപ്പമുണ്ട്​. ചെറിയ വിഭാഗം അപശബ്​ദമുയർത്തിയാൽ അത്​ പാർട്ടിയെ ബാധിക്കില്ല. കോട്ടയം ജില്ല കമ്മിറ്റിയുടെ പിന്തുണ ദേശീയ നേതൃത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ ഡോ. എ.എ. അമീന്‍, ജിയാഷ്​ കരീം, ഡോ. കെ.കെ. ബേനസീർ, റഫീഖ്​ പട്ടരുപറമ്പിൽ, അഡ്വ. നിയാസ്​ തുടങ്ങിയവർ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story