Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദുബൈയിൽ ജോലി വാഗ്ദാനം...

ദുബൈയിൽ ജോലി വാഗ്ദാനം ചെയ്ത്​ ഒന്നര ലക്ഷം തട്ടിയ പ്രതി പിടിയിൽ

text_fields
bookmark_border
പത്തനംതിട്ട: ദുബൈയിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് അഞ്ചുപേരിൽനിന്ന്​ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്തൂർ പൊഴിയൂർ ഗവ. എൽ.പി സ്കൂളിന് സമീപം ലൂർദ് കോട്ടേജിൽ സുനിൽ നെറ്റോയാണ്​ (53) കൂടൽ പൊലീസിന്‍റെ പിടിയിലായത്​. 2021 ഏപ്രിൽ 17നാണ് കേസിന് ആസ്പദമായ സംഭവം. കൂടൽ അതിരുങ്കൽ എലിക്കോട് സതീഷ് ഭവനം വീട്ടിൽ ബിനീഷും നാല്​ സുഹൃത്തുക്കളുമാണ്​ തട്ടിപ്പിനിരയായത്​. ദുബൈയിൽ ജോലിക്ക് വിസ നൽകാമെന്ന് പറഞ്ഞ്​ ഓരോരുത്തരിൽനിന്നും 30,000 രൂപ വീതം വാങ്ങുകയായിരുന്നു. വിസ നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നപ്പോൾ, പലതവണ പരാതിക്കാരനും സുഹൃത്തുക്കളും ഇയാളെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ബിനീഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കോട്ടയം പുതുപ്പള്ളി എസ്.കെ.എം അപ്പാർട്മെന്റിൽനിന്നാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ദിൽജേഷ്, ഇൻസ്‌പെക്ടർ ജി. പുഷ്പകുമാർ, എ.എസ്.ഐ ഗണേഷ് കുമാർ, സി.പി.ഒ സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story