Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎസ്‌.എം.വൈ.എം...

എസ്‌.എം.വൈ.എം പ്രവർത്തനങ്ങൾക്ക്​ തുടക്കമായി

text_fields
bookmark_border
പാലാ: എസ്.എം.വൈ.എം പാലാ രൂപതയുടെ 2022ലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ.സി.വൈ.എം സംസ്ഥാന ട്രഷറർ ലിനു വി.ഡേവിസ് നിർവഹിച്ചു. രൂപത പ്രസിഡന്‍റ്​ ജോസഫ് കിണറ്റുകര അധ്യക്ഷതവഹിച്ചു. മുൻ രൂപത ഭാരവാഹികളെയും സംസ്ഥാന കലോത്സവത്തിൽ സമ്മാനാർഹനായവരെയും ആദരിച്ചു. ജോ.ഡയറക്ടർ സിസ്റ്റർ ജോസ്മിത, ജനറൽ സെക്രട്ടറി ഡിബിൻ വാഴപ്പറമ്പിൽ, വൈസ് പ്രസിഡന്‍റ്​ റിന്‍റു റെജി, മുൻ രൂപത ജനറൽ സെക്രട്ടറി ഫാ. ബിജോ മാത്യു ചീനോത്തുപറമ്പിൽ , മുൻ പ്രസിഡന്‍റ്​ അഡ്വ. സാം സണ്ണി എന്നിവർ സംസാരിച്ചു. രൂപത ഡയറക്ടർ ഫാ.സിറിൽ തയ്യിലിന്​ യാത്രയയപ്പും നൽകി. ....................... ഓര്‍മപ്പെരുന്നാളിന് കൊടിയേറി കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ 14ആം ഓര്‍മപ്പെരുന്നാളിന്​ കൊടിയേറി. കാതോലിക്കേറ്റ് അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് കൊടിയേറ്റ്​ നിര്‍വഹിച്ചു. വ്യാഴാഴ്ച രാവിലെ 7.15ന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ കുര്‍ബാന നടക്കും. KTL ORTHODOX ഡോ. തോമസ് മാര്‍ മക്കാറിയോസിന്‍റെ ഓര്‍മപ്പെരുന്നാള്‍ കൊടിയേറ്റ് അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് നിര്‍വഹിക്കുന്നു ................ ഹിജാബ് നിഷേധം മനുഷ്യാവകാശ ലംഘനം -​ജമാഅത്ത് കൗൺസിൽ കോട്ടയം: ഹിജാബ് ധരിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നടപടി മനുഷ്യാവകാശ ലംഘനവും ഭരണഘടന വിരുദ്ധവുമാണെന്ന്​ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ ജില്ല സെക്രട്ടേറിയറ്റ് യോഗം. പൗരന്‍റെ മൗലിക അവകാശമായ വിദ്യാഭ്യാസം മുസ്​ലിം സമുദായത്തിലെ വിദ്യാർഥിനികൾക്ക് നിഷേധിക്കുന്ന അവസ്ഥ മതേതര ഭാരതത്തിനേൽക്കുന്ന തീരാകളങ്കമാണ്​. കർണാടകയിൽനിന്നുള്ള കാഴ്ചകൾ ലോകമനസാക്ഷിയെയും രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ജനാധിപത്യ വിശ്വാസികളെയും കടുത്ത ആശങ്കയിലാഴ്ത്തുന്നതാണെന്നും യോഗം വിലയിരുത്തി. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ്​ കമാൽ എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എം.ബി. അമീൻഷാ അധ്യക്ഷതവഹിച്ചു. വി.ഒ. അബുസാലി, തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാനാ, ടി.സി ഷാജി, മുഹമ്മദ് കണ്ടകത്ത്, എൻ.എ ഹബീബ്, സമീർ മൗലാനാ, നാസർ തുണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story