Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുളത്തിൽനിന്ന് വെള്ളം...

കുളത്തിൽനിന്ന് വെള്ളം ഊറ്റുന്നു; പ്രദേശത്ത് ജലക്ഷാമമെന്ന്​ പരാതി

text_fields
bookmark_border
പൊൻകുന്നം: കൃഷി ആവശ്യത്തിനായി സ്വകാര്യ പുരയിടത്തിൽ നിർമിച്ച കുളത്തിൽനിന്ന് വിൽപനക്കായി വൻതോതിൽ വെള്ളമെടുക്കുന്നതിനാൽ പ്രദേശത്തെ ജലസ്രോതസ്സുകൾ വറ്റുന്നതായി പരാതി. ചിറക്കടവ് അമ്പലത്തിന് തെക്കുവശത്ത് വയലിൽ കൃഷിവകുപ്പിന്‍റെ ആനുകൂല്യത്തോടെ നിർമിച്ച കുളത്തിൽനിന്ന് പ്രതിദിനം 10 ടാങ്കർ വെള്ളം വരെ വിൽപന നടത്തുന്നതായാണ് പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയത്. അനിയന്ത്രിതമായ ജലമൂറ്റൽ മൂലം പരിസരത്തെ കിണറുകളിലെല്ലാം ജലനിരപ്പ് താഴ്ന്നു. പ്രദേശത്ത് ജലക്ഷാമം രൂക്ഷമായെന്നും നാട്ടുകാർ പറഞ്ഞു. ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണബോർഡ്, ഭൂജലവകുപ്പ്, ജലഅതോറിറ്റി തുടങ്ങിയ വകുപ്പുകളുടെയൊന്നും അനുമതിയോ ശാസ്ത്രീയ പരിശോധനയോ ഇല്ലാതെയാണ് കുടിവെള്ള വിൽപനയെന്നും പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെൽ, റവന്യൂ അധികൃതർ, കലക്ടർ, പഞ്ചായത്ത്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എന്നിവർക്ക്​ നാട്ടുകാർ പരാതിനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story