Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:42 AM IST Updated On
date_range 21 Feb 2022 5:42 AM ISTടി. നസിറുദ്ദീൻ പകരക്കാരനില്ലാത്ത നേതാവ് -വി.എൻ. വാസവൻ
text_fieldsbookmark_border
കോട്ടയം: കേരളത്തിലെ വ്യാപാരികളെ ഒരു കുടിക്കീഴിൽ അണിനിരത്തിയതിനൊപ്പം അവകാശങ്ങൾക്കായി പോരാടിയിരുന്ന ടി. നസിറുദ്ദീൻ പകരക്കാരനില്ലാത്ത നേതാവായിരുന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ. വ്യാപാരികളുടെ ഹൃദയങ്ങളിൽ മാത്രമല്ല ജനഹൃദയങ്ങളിലും അദ്ദേഹം സ്വാധീനം ചെലുത്തിയതായും മന്ത്രി പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടി. നസിറുദ്ദീൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നസിറുദ്ദീന്‍റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ജില്ല പ്രസിഡന്‍റ് എം.കെ. തോമസുകുട്ടി അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, മുൻ സംസ്ഥാന ട്രഷറർ ടി.ഡി. ജോസഫ്, മുൻ എം.പി വക്കച്ചൻ മറ്റത്തിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, ട്രഷറർ പി.സി. അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡന്‍റപമാരായ വി.എ. മുജീബ്, മാത്യുചാക്കോ വെട്ടിയാങ്കൽ, സെക്രട്ടറിമാരായ കെ.ജെ. മാത്യു, ടി.കെ. രാജേന്ദ്രൻ, വി.സി. ജോസഫ്, കെ.എ. വർഗീസ്, ഫിലിപ് മാത്യു തരകൻ എന്നിവർ സംസാരിച്ചു. ചിത്രം....KTL T NASIRUDHEEN വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടി. നസിറുദ്ദീൻ അനുസ്മരണം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story