Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:42 AM IST Updated On
date_range 21 Feb 2022 5:42 AM ISTപ്രാദേശിക ചരിത്രപഠനവുമായി എൻ.എസ്.എസ്
text_fieldsbookmark_border
മുരിക്കുംവയൽ: ശ്രീ ശബരീശ കോളജ് നാഷനൽ സർവിസ് സ്കീം വളന്‍റിയേഴ്സ് മുരിക്കുംവയൽ - പുഞ്ചവയൽ കേന്ദ്രീകരിച്ച് പ്രാദേശിക ചരിത്രപഠനം നടത്തി. സപ്തദിന ക്യാമ്പിനോടനുബന്ധിച്ചാണ് പഠന പദ്ധതി തയാറാക്കി വിവരശേഖരണവും വിശകലനവും പൂർത്തീകരിച്ചത്. സ്ഥലനാമ ചരിത്രം, കൃഷി, സംസ്കാരം, ജീവിത രീതി, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, സ്ഥാപനങ്ങൾ, വികസനം എന്നിവ ഉൾപ്പെടുത്തി ചരിത്ര കൈയെഴുത്ത് പുസ്തകവും പ്രസിദ്ധീകരിക്കും. പ്രിൻസിപ്പൽ വി.ജി. ഹരീഷ് കുമാർ, പ്രോഗ്രാം ഓഫിസർ വാണി മരിയ ജോസ്, വളന്‍റിയർ സെക്രട്ടറി ആതിര എ.ടി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ............................... 'പെൻഷൻപ്രായം ഉയർത്താനുള്ള സർക്കാർ നീക്കം ആശങ്കജനകം' കോട്ടയം: ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് എൻ. അജിത് മുതിരമല. യുവജനങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണിത്. ഡി.വൈ.എഫ്.ഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ..................... കർഷക യൂനിയൻ ധർണ നാളെ കോട്ടയം: വന്യജീവി അക്രമത്തിൽനിന്ന് കർഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കുക, രാസവള വിലവർധന പിൻവലിക്കുക, റബർ ഉൾപ്പെടെ കാർഷിക ഉൽപന്നങ്ങളുടെ അടിസ്ഥാന വില വർധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക യൂനിയൻ എമ്മിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തും. രാവിലെ10ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോർപറേഷൻ ചെയർമാനുമായ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story