Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:41 AM IST Updated On
date_range 21 Feb 2022 5:41 AM ISTദേശീയ ചിത്രരചന മത്സരം
text_fieldsbookmark_border
ചങ്ങനാശ്ശേരി: ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ചിത്രരചന മത്സരം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ അധ്യക്ഷതവഹിച്ചു. സമിതി ജില്ല ട്രഷറർ ബി. ആനന്ദക്കുട്ടൻ വൈസ് പ്രസിഡന്‍റ് ടി. ശശികുമാർ, സംഘാടകസമിതി കൺവീനർ എ.കെ. ഷാജി, സംസ്ഥാന ശിശുക്ഷേമ സമിതി നിരീക്ഷക കെ. ജ്യോതി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഡോ.പി.കെ. പത്മകുമാർ സ്വാഗതവും ശിശുക്ഷേമ സമിതി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വി.എം. പ്രദീപ് നന്ദിയും പറഞ്ഞു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 125 കുട്ടികൾ പങ്കെടുത്തു. ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കും പ്രത്യേക മത്സരം ഉണ്ടായിരുന്നു. ആദ്യ മൂന്നു സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി KTL CHR 2 chr ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
