Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:40 AM IST Updated On
date_range 21 Feb 2022 5:40 AM ISTകുമരകം പക്ഷിസങ്കേതത്തിൽ പ്രവേശനഫീസ് കുത്തനെ കൂട്ടി
text_fieldsbookmark_border
കോട്ടയം: . 50 രൂപയായിരുന്ന പ്രവേശന ഫീസാണ് ഒറ്റയടിക്ക് 100 രൂപയാക്കിയത്. ഇതോടെ പക്ഷിസങ്കേതം സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ പലരും നിരാശരായി മടങ്ങുകയാണ്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത പക്ഷിസങ്കേതത്തിൽ പ്രവേശന ഫീസ് വർധിപ്പിച്ചത് അന്യായമാണെന്ന് ആക്ഷേപമുണ്ട്. കോവിഡിനെ തുടർന്ന് വിദേശ വിനോദസഞ്ചാരികളും ഉത്തരേന്ത്യൻ സഞ്ചാരികളും കുമരകത്തേക്ക് എത്തുന്നില്ല. കേരളത്തിലെ സഞ്ചാരികൾ മാത്രമാണ് കുമരകം പക്ഷിസങ്കേതം സന്ദർശിക്കാനെത്തുന്നത്. അഞ്ചുപേരടങ്ങുന്ന കുടുംബത്തിന് പക്ഷിസങ്കേതം സന്ദർശിക്കാൻ വൻതുക ചെലവഴിക്കേണ്ടിവരും. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്. കുമരകം സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ പക്ഷിസങ്കേതം കാണാതെ മടങ്ങാറില്ല. വിവിധതരം പക്ഷികളെയും ജൈവവൈവിധ്യങ്ങളെയും കാണാനുള്ള അവസരംകൂടിയാണിത്. പ്രവേശനഫീസ് കുത്തനെ ഉയർത്തിയത് വിനോദസഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. പക്ഷിനിരീക്ഷണത്തിൽ താൽപര്യമുള്ള വിദ്യാർഥികളടക്കം നിരവധിപേരും ഇവിടെയെത്തുന്നുണ്ട്. ഫീസ് കൂട്ടിയത് ഇവരെയും ബുദ്ധിമുട്ടിലാക്കും. ടിക്കറ്റ് നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി.ഡി.സി ചെയർമാന് കത്തു നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story