Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:40 AM IST Updated On
date_range 21 Feb 2022 5:40 AM ISTപുരസ്കാരത്തിളക്കത്തിൽ ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
text_fieldsbookmark_border
പാലാ: ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാറിന്‍റെ കായകല്‍പം കമാന്‍ഡേഷന്‍ അവാര്‍ഡ്. ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം, പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് അംഗീകാരം. ജില്ലയിൽ ഇത്തവണ കമാന്‍ഡേഷന്‍ അവാര്‍ഡ് ലഭിച്ച ഏക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററാണ് ഉള്ളനാട്. ഒരുലക്ഷം രൂപയാണ് അവാർഡ് തുക. ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ആതുരാലയത്തിന് ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്‍റെ പിന്തുണയുമുണ്ട്. ആതുരസേവനത്തിനൊപ്പം കൃഷിവകുപ്പുമായി സഹകരിച്ചുകൊണ്ട് ആശുപത്രി ജീവനക്കാർ പച്ചക്കറി കൃഷി നടത്തുന്നുവെന്നതും ശ്രദ്ധേയമാണ്. മഴവെള്ള സംഭരണത്തിനായി 20,000 ലിറ്റര്‍ മഴവെള്ള സംഭരണി, പടുതാക്കുളം എന്നിവയും ഇവിടെയുണ്ട്. രോഗകള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള 'വായനമൂല' യും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യസംസ്‌കരണവും ഇവിടെ നടത്തുന്നു. ജീവനക്കാരുടെ അര്‍പ്പണ മനോഭാവത്തിന്‍റെയും കഠിനപ്രയത്‌നത്തിന്‍റെയും ഫലമാണ് ഈ അവാര്‍ഡ് എന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജെയ്‌സി എം.കട്ടപ്പുറം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story