Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആടിനെ രക്ഷിക്കാനിറങ്ങി...

ആടിനെ രക്ഷിക്കാനിറങ്ങി കിണറ്റിലകപ്പെട്ടയാളെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി

text_fields
bookmark_border
ചങ്ങനാശ്ശേരി: ആടിനെ രക്ഷിക്കാൻ ഇറങ്ങിയതിനിടെ കിണറ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. അമര വേലായുധമന്ദിരം രാകേഷാണ്​ (28) കിണറ്റിലിറങ്ങി ആടിനെ രക്ഷപ്പെടുത്തിയശേഷം തിരികെ കയറാനാവാതെ കിണറ്റിൽ അകപ്പെട്ടു പോയത്. മാടപ്പള്ളി ബ്ലോക്കിന് സമീപം വക്കീൽ പടിയിൽ പുന്നശ്ശേരി വീട്ടിൽ മോളി വർഗീസിന്‍റെ ഉടമസ്ഥതയിലുള്ള കിണറ്റിൽ അകപ്പെട്ടുപോയ ആടിനെ രക്ഷിക്കുവാനായി ഇറങ്ങിയതായിരുന്നു രാകേഷ്​. വിവരം അറിഞ്ഞ് സ്റ്റേഷൻ ഓഫിസർ സജിമോൻ ടി. ജോസഫിന്‍റെ നേതൃത്വത്തിലെത്തിയ ചങ്ങനാശ്ശേരി അഗ്നിരക്ഷസേന റോപ്പ്, സേഫ്റ്റി നെറ്റ് എന്നിവ ഉപയോഗിച്ച് രാകേഷിനെ സുരക്ഷിതമായി പുറത്തെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story