Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്​ഫോടനക്കേസ്...

സ്​ഫോടനക്കേസ് വിധിക്കെതിരെ പ്രതിഷേധം

text_fields
bookmark_border
ഈരാറ്റുപേട്ട: രാജ്യചരിത്രത്തിൽ കേട്ടുകേഴ്‌വിയില്ലാത്ത വിധിയാണ്​ അഹ്മദാബാദ്‌ സ്​ഫോടനക്കേസിൽ ഉണ്ടായിട്ടുള്ളതെന്ന്​ പോപുലർ ഫ്രണ്ട് ഡിവിഷൻ സെക്രട്ടറി ഫൈസൽ ഫൈസി. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ ജയിലിൽ കഴിഞ്ഞിരുന്ന ആളുകളെപ്പോലും നീതിപൂർവമായ വിചാരണക്കുള്ള സാഹചര്യം അനുവദിക്കാതെ വധശിക്ഷക്ക്​ വിധിച്ചിരിക്കുന്നത് നീതിയുടെ പ്രത്യക്ഷ നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. പോപുലർ ഫ്രണ്ട് ഈരാറ്റുപേട്ട ഡിവിഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിനുശേഷം നടന്ന യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു ഫൈസൽ ഫൈസി. ഷിബിലി - ഷാദുലിയുടെ പിതാവ് പി.എസ്. അബ്ദുൽ കരീം, പി.എസ്. മാഹീൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ പ്രസിഡന്‍റുമാരായ എസ്.എം. ഷാഹിദ്, എം.എം. മുജീബ്, സെകട്ടറി ബഷീർ കെ.എ. ഹലീൽ തലപള്ളിൽ എന്നിവർ നേതൃതം നൽകി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story