Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:39 AM IST Updated On
date_range 21 Feb 2022 5:39 AM ISTപുലിയെ പിടിക്കാൻ കൂട്; ഭീതി ഒഴിയാതെ നാട്
text_fieldsbookmark_border
മുണ്ടക്കയം ഈസ്റ്റ്: പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് പെരുവന്താനത്ത് കൂട് സ്ഥാപിച്ചു. ടി.ആർ ആൻഡ് ടി തോട്ടത്തിലെ ഇ.ഡി.കെ ഡിവിഷനിൽ വനാതിർത്തിയോട് ചേർന്ന് ഞായറാഴ്ച പുലർച്ചയാണ് ഇരുമ്പുകൂട് ഒരുക്കിയത്. തേക്കടിയിൽനിന്നുള്ള വനപാലകരും പ്രദേശവാസികളും ചേർന്ന് എത്തിച്ച കൂട് ഞായറാഴ്ച പുലർച്ച ഒന്നരയോടെയാണ് സ്ഥാപിക്കാൻ ആരംഭിച്ചത്. രണ്ടു മണിക്കൂറുകൊണ്ട് ജോലി അവസാനിച്ചു. ദ്രുതകർമ സേനയുടെ നേതൃത്വത്തിലായിരുന്നു കൂട് സ്ഥാപിക്കൽ. പൊതുപ്രവർത്തകൻ സുനിൽ സുരേന്ദ്രന്‍റെ നേതൃത്വത്തിൽ നാട്ടുകാർ സജീവമായി വനപാലകർക്കൊപ്പമുണ്ടായിരുന്നു. വനപാലകരെ നാട്ടുകാർ പൊന്നാട അണിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്ന സ്ഥലത്ത് അർധരാത്രിയോടെ വീണ്ടും പുലിയെത്തിയതായി നാട്ടുകാർ പറയുന്നു. നേരത്തേ കൊന്നുതിന്ന ചത്ത കിടവിന്‍റെ ശരീരം വീണ്ടും പുലിയെത്തി ഭക്ഷിച്ചതായി ഇവർ പറയുന്നു. പ്രദേശത്തെ നാൽക്കാലികൾ രാത്രി ഓടി രക്ഷപ്പെട്ടതായും നാട്ടുകാർ പറയുന്നു. പശുവിനെ ഭക്ഷിച്ച പുലി മേഖല വിട്ടുപോയിട്ടില്ലെന്നും മാംസത്തിന്‍റെ രുചി തേടി ഇനി എത്തുമെന്നും ഇവർ പറയുന്നു. ഇതോടെ ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. പുലിക്കൂട്ടിൽ ആദ്യം കുടുങ്ങിയത് നായ് മുണ്ടക്കയം: പുലിയെ കുടുക്കാൻ ഒരുക്കിയ കൂട്ടിൽ ആദ്യം കുടുങ്ങിയത് നായ്. ഇ.ഡി.കെയിൽ പശുക്കിടാവിനെ കൊലപ്പെടുത്തി നാടിനു ഭീഷണിയായ പുലിയെ പിടികൂടാൻ വനം വകുപ്പ് ഒരുക്കിയ ഇരുമ്പുകൂട്ടിലാണ് നായ് കൂടുങ്ങിയത്. പുലിയെന്ന ധാരണയിൽ വനപാലകരെത്തിയെങ്കിലും പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്ന നായെയാണ് കണ്ടത്. ഇതോടെ വാതിൽ തുറന്നുനൽകി നായെ രക്ഷപ്പെടുത്തി. മാംസം തയാറാക്കിയാണ് കുട് ഒരുക്കിയിരിക്കുന്നത്. വാതിലിലൂടെ ഉള്ളിലേക്ക് കടക്കുന്നതോടെ വാതിൽ അടയുന്ന രീതിയിലാണ് ഇരുമ്പുകൂട് തയാറാക്കിയിരിക്കുന്നത്. KTG PULl K00DE PVM 1,വനം വകുപ്പ് ഒരുക്കിയ പുലി കൂട്. 2, വനപാലകരും നാട്ടുകാരും ചേർന്ന് കൂട് സ്ഥാപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
