Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:46 AM IST Updated On
date_range 20 Feb 2022 5:46 AM ISTലഖിംപുർ കർഷക കൊല ജാലിയൻവാലാബാഗിന് സമം -അഖിലേഷ്
text_fieldsbookmark_border
ലഖിംപുർ: ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയോട് ഉപമിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. എസ്.പി അധികാരത്തിൽ വന്നാൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് കർഷകരടക്കം എട്ടുപേരാണ് ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശിഷ് മിശ്രക്ക് അടുത്തിടെ ജാമ്യം ലഭിക്കുകയും ചെയ്തു. ലഖിംപുർ ഖേരിയിലും പിലിഭിത്തിലും സംസാരിക്കവെയാണ് ലഖിംപുർ ഖേരി സംഭവത്തെ ജാലിയൻ വാലാബാഗിനോട് അഖിലേഷ് ഉപമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story