Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:46 AM IST Updated On
date_range 20 Feb 2022 5:46 AM ISTഎം.ജി വാർത്തകൾ
text_fieldsbookmark_border
അപേക്ഷ തീയതി കോട്ടയം: പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ, എൽഎൽ.ബി (ഓണേഴ്‌സ്)/ ബി.ബി.എ, എൽഎൽ.ബി (ഓണേഴ്‌സ്) / ബി.കോം, എൽഎൽ.ബി (ഓണേഴ്‌സ്) (അഫിലിയേറ്റഡ് കോളജ്) കോഴ്സുകളുടെ ഒന്നാം സെമസ്റ്റർ- (2020 അഡ്മിഷൻ), രണ്ടാം സെമസ്റ്റർ - (2019 അഡ്മിഷൻ), അഞ്ചാം സെമസ്റ്റർ - (2018 അഡ്മിഷൻ), ഏഴാം സെമസ്റ്റർ - (2017 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടുകൂടി ഫെബ്രുവരി 26നും 1050 രൂപ സൂപ്പർഫൈനോടുകൂടി ഫെബ്രുവരി 28 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപ സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിനുപുറമെ അടക്കണം. പ്രാക്ടിക്കൽ പരീക്ഷ 2021 ഒക്ടോബറിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ്സി എം.എൽ.ടി സപ്ലിമെന്‍ററി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ(www.mgu.ac.in). പരീക്ഷഫലം 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ ഹിസ്റ്ററി (പ്രൈവറ്റ് - റെഗുലർ / സപ്ലിമെന്‍ററി /മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പൂനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധക്കും 2015 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസ് അടച്ച് മാർച്ച് ഏഴുവരെ ഓൺലൈനായി അപേക്ഷിക്കണം. 2015 അഡ്മിഷന് മുമ്പുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. വനിതദിനം: വിഡിയോ മത്സരം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോക വനിതദിനാഘോഷത്തോടനുബന്ധിച്ച് സർവകലാശാലയുടെ കീഴിലുള്ള പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്കായി 'ഇനി വേണ്ട ലിംഗവിവേചനം' എന്ന വിഷയം ആസ്പദമാക്കി ഇന്‍റർ കൊളീജിയറ്റ് തീം പ്രസന്‍റേഷൻ വിഡിയോ മത്സരം നടത്തുന്നു. പരിപാടിയെക്കുറിച്ചുള്ള വിശദവിവരങ്ങളും രജിസ്‌ട്രേഷൻ ലിങ്കും മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി ലൈബ്രറിയുടെ വെബ് സൈറ്റിലോ (www.library.mgu.ac.in), ഫേസ്ബുക്ക് പേജിലോ (Mahatma Gandhi University Library) ലഭിക്കും. മത്സരത്തിന്‍റെ എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് മൂന്ന്. ഫോൺ: 9446238800.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story