Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:42 AM IST Updated On
date_range 20 Feb 2022 5:42 AM ISTപിഴപ്പലിശ ഒഴിവാക്കി നികുതികള്‍ അടക്കാന്‍ അവസരം
text_fieldsbookmark_border
ഏറ്റുമാനൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പിഴപ്പലിശ ഒഴിവാക്കി നികുതികുടിശ്ശിക അടക്കാന്‍ സംവിധാനമൊരുക്കി നഗരസഭ. മാര്‍ച്ച് 31 വരെയുള്ള വസ്തുനികുതി (കെട്ടിടനികുതി) കുടിശ്ശിക പിഴപ്പലിശ കൂടാതെ ഒറ്റതവണയായി അടച്ച് ജപ്തി, റവന്യൂ റിക്കവറി എന്നിവയില്‍ നിന്ന് ഒഴിവാകാം. വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴ കൂടാതെ പുതുക്കുന്നതിന്‍റെ കാലാവധിയും മാര്‍ച്ച് 31 വരെ നീട്ടി. ഈ സാമ്പത്തികവര്‍ഷം ലൈസന്‍സ് പുതുക്കാത്തവരുള്‍പ്പെടെ എല്ലാ വ്യാപാര-വ്യവസായ സ്ഥാപനങ്ങളും ലൈസന്‍സ് എടുക്കണം. അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. മാര്‍ച്ച് 31വരെ എല്ലാ പൊതു അവധി ദിവസങ്ങളിലും തൊഴില്‍ - കെട്ടിടനികുതികള്‍ നഗരസഭയില്‍ നേരിട്ട് അടക്കാം. നഗരസഭയുടെ www.taxlsgkerala.gov.in വെബ്‌സൈറ്റ് മുഖേനയും അക്ഷയ സെന്‍റര്‍ മുഖേനയും നികുതികള്‍ അടക്കാം. അതേസമയം വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ക്യാമ്പ് കലക്ഷന്‍ ഈ വര്‍ഷം ഉണ്ടായിരിക്കില്ല. വസ്തുനികുതി (കെട്ടിടനികുതി) കുടിശ്ശിക ഇല്ലാത്തവര്‍ക്ക് ഓണ്‍ലൈനില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എടുക്കാം. എന്നാല്‍, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റിന് നഗരസഭ ഓഫിസില്‍ നേരിട്ട് അപേക്ഷ നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story