Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:42 AM IST Updated On
date_range 20 Feb 2022 5:42 AM ISTജൈവ പച്ചക്കറി കൃഷി വിളവെടുപ്പ്
text_fieldsbookmark_border
വൈക്കം: നഗരസഭ വളപ്പിൽ നഗരസഭ കൃഷി ഭവന്റെ സഹകരണത്തോടെ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ രേണുക രതീഷ് നിർവഹിച്ചു. നഗരസഭയിലെ ജീവനക്കാരനായ വിജയൻ അതിരേഴത്താണ് ജൈവ വളങ്ങൾ മാത്രം നൽകി കൃഷി പരിപാലനം നടത്തിയത്. വിളവെടുത്ത പച്ചക്കറികൾ വൈക്കം തെക്കേനട തോട്ടുവക്കത്ത് സ്നേഹ ഗിരി മിഷണറീസ് സിസ്റ്റേഴ്സ് നടത്തുന്ന അമലഭവനിലെ അന്തേവാസികൾക്ക് ഭക്ഷണമൊരുക്കാൻ നൽകി. വൈസ് ചെയർമാൻ പി.ടി. സുഭാഷ്, സിന്ധു സജീവൻ, കൃഷി ഓഫിസർ ഷീല റാണി, രാജശ്രീ തുടങ്ങിയവർ ചേർന്ന് അമലഭവനിലെ മദർ പ്രഭാത്, സിസ്റ്റർ ജോവാൻ, സിസ്റ്റർ സെൽമ എന്നിവർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
