Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:41 AM IST Updated On
date_range 20 Feb 2022 5:41 AM ISTഉപദേവാലയങ്ങൾ പുനർനിർമിക്കും
text_fieldsbookmark_border
ഇളങ്ങുളം: ധർമശാസ്ത ക്ഷേത്രത്തിൽ മരുതുകാവ് ഭഗവതി, മാളികപ്പുറത്തമ്മ, വെളിച്ചപ്പാട് എന്നീ ഉപദേവാലയങ്ങൾ പുനർനിർമിക്കുന്നു. പ്രതിഷ്ഠകൾ ബാലാലയത്തിലേക്ക് മാറ്റി. ഉപതന്ത്രി ശ്രീകാന്ത് നമ്പൂതിരി, മേൽശാന്തി കിഴക്കേയില്ലം അനിൽ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു ബാലാലയ പ്രതിഷ്ഠ. ഉപദേവാലയങ്ങൾ പൊളിച്ചുനീക്കി തടിയിലും ശിലയിലുമായി നിർമിക്കും. മേൽക്കൂര ചെമ്പ് പൊതിഞ്ഞാണ് നിർമാണം. ക്ഷേത്രപുനരുദ്ധാരണ ഭാഗമായുള്ള നടപ്പന്തലിന്‍റെ പണികളും മതിലിന്‍റെ ശേഷിക്കുന്ന പണികളും ഉടൻ തുടങ്ങുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. KTL VZR 6 Elamgulam Temple ഇളങ്ങുളം ധർമശാസ്ത ക്ഷേത്രത്തിലെ ഉപദേവതകളെ ബാലാലയത്തിൽ പ്രതിഷ്ഠിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
