Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏകീകൃത തദ്ദേശഭരണ...

ഏകീകൃത തദ്ദേശഭരണ വകുപ്പ് യാഥാർഥ്യമായി

text_fields
bookmark_border
കോട്ടയം: അധികാര വികേന്ദ്രീകരണ പ്രക്രിയയിലെ അർഥവത്തായ സുദിനമാണ് ഏകീകൃത തദ്ദേശഭരണവകുപ്പ് രൂപവത്​കരണത്തിലൂടെ സാധ്യമായതെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. തദ്ദേശഭരണ ദിനാഘോഷത്തോട്​ അനുബന്ധിച്ച് നടന്ന ജില്ലതല പുരസ്‌കാരവിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി അധ്യക്ഷതവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പ്രവർത്തനമികവിൽ ഒന്നാംസ്ഥാനം നേടിയ കുറവിലങ്ങാട് പഞ്ചായത്തിനും രണ്ടാംസ്ഥാനം നേടിയ മരങ്ങാട്ടുപിള്ളി പഞ്ചായത്തിനും ജില്ലതല സ്വരാജ് ട്രോഫി വിതരണം ചെയ്തു. തൊഴിലുറപ്പ്​ പദ്ധതിയിൽ മികവു പുലർത്തിയതിനുള്ള ജില്ലതല മഹാത്മ പുരസ്‌കാരം തലയാഴം പഞ്ചായത്തിന് നൽകി. കലക്ടർ ഡോ. പി.കെ. ജയശ്രീ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അസോ. ജില്ല പ്രസിഡന്‍റ്​ പി.വി. സുനിൽ, പഞ്ചായത്ത് അസോ. സംസ്ഥാന സെക്രട്ടറി തങ്കമ്മ ജോർജുകുട്ടി, ജില്ല പ്രസിഡന്‍റ്​ കെ.സി. ബിജു, ജില്ല സെക്രട്ടറി അജയൻ കെ. മേനോൻ, ബിനു ജോൺ, പി. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. ദേശീയ ഭിന്നശേഷി പുരസ്‌കാര ജേത്രിയായ രശ്മി മോഹനെ ആദരിച്ചു. KTL LSGD CELEBRATIONS- ജില്ലതല തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോട്​ അനുബന്ധിച്ച് കോട്ടയം മാമൻമാപ്പിള ഹാളിൽ നടന്ന പുരസ്‌കാരവിതരണ സമ്മേളനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story