Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇ.ഡി.കെയിലും...

ഇ.ഡി.കെയിലും പുലിയിറങ്ങി, കിടാവിനെ കൊന്നു

text_fields
bookmark_border
ഇ.ഡി.കെയിലും പുലിയിറങ്ങി, കിടാവിനെ കൊന്നു
cancel
മുണ്ടക്കയം ഈസ്റ്റ്: ചെന്നാപ്പാറക്കും കുപ്പക്കയത്തിനും പിന്നാലെ പെരുവന്താനം പഞ്ചായത്തിലെ ഇ.ഡി.കെ ഡിവിഷനിലും പുലിയിറങ്ങി. തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ പുലി കൊന്നുതിന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനുസമീപം തൊഴുത്തില്‍ കെട്ടിയിരുന്ന വലിയപാടം ജോമോന്‍റെ പശുക്കിടാവിനെയാണ് പുലി കൊന്നത്. രാവിലെ ജോലിക്ക്​ പോകുന്ന തോട്ടം തൊഴിലാളികളാണ് കിടാവിനെ ചത്തനിലയില്‍ കണ്ടത്. പാതിഭാഗം ഭക്ഷിച്ച നിലയിലാണ്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന്​ പെരുവന്താനം പൊലീസും വനപാലകരും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നാപ്പാറയിലും കുപ്പക്കയത്തും പുലിയെ കണ്ടിരുന്നു. ചെന്നാപ്പാറ ബി.ഡിവിഷനില്‍ ഫീല്‍ഡ് ഓഫിസറുടെ ക്വാര്‍ട്ടേഴ്‌സില്‍ കയറിയ പുലി വളര്‍ത്തുനായെ ആക്രമിച്ചിരുന്നു. പുലിയാണെന്ന്​ നാട്ടുകാര്‍ തറപ്പിച്ചു പറയുമ്പോഴും കാമറയിൽ ദൃശ്യങ്ങള്‍ പതിയാത്തതിനാൽ​ പുലിയാണെന്ന്​ സ്ഥിരീകരിക്കാന്‍ വനപാലകര്‍ തയാറായിട്ടില്ല. ഇ.ഡി.കെ ഡിവിഷനില്‍ പുലി പശുവിനെ കൊന്നതോടെ പ്രതിഷേധം വ്യാപകമായി. നാട്ടുകാര്‍ വകുപ്പുമന്ത്രിയെ ബന്ധപ്പെട്ടതിനെത്തുടർന്ന്​ പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാന്‍ വനം വകുപ്പിന്​ നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന്​ കോട്ടയത്തുനിന്ന്​ വിദഗ്ധര്‍ എത്തി പശുക്കിടാവിനെ പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഇതിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ തുടര്‍നടപടി ഉണ്ടാവൂ എന്ന്​ അധികൃതര്‍ അറിയിച്ചു. ടി.ആര്‍ ആൻഡ്​ ടി കമ്പനി തോട്ടത്തില്‍ വിവിധ പ്രദേശങ്ങളില്‍ മൂന്നാഴ്ചക്കിടയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ പത്തോളം പശുക്കളെയും 22ഓളം നായ്​ക്കളെയും പുലി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. ശബരിമല വനാതിര്‍ത്തിയോട്​ ചേര്‍ന്ന പ്രദേശമാണ് ഇവിടം. അതിനാല്‍ അവിടെനിന്നും എത്തിയതാവാം പുലി. ചെന്നാപ്പാറയില്‍ പുലിയെ കൂടാതെ കാട്ടാനക്കൂട്ടം, രാജവെമ്പാല, കാട്ടുപോത്ത് എന്നിവയും കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്നതിനാല്‍ ഭീതിയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. ടി.ആര്‍ ആൻഡ്​ ടി കമ്പനി തോട്ടത്തില്‍ കാടുവെട്ടിത്തെളിക്കാത്തത്​ വന്യമൃഗങ്ങള്‍ പെരുകാന്‍ കാരണമായെന്ന്​ തോട്ടം തൊഴിലാളികള്‍ കുറ്റപ്പെടുത്തി. KTG WBL PULI
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story