Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകളഞ്ഞുകിട്ടിയ പാദസരം...

കളഞ്ഞുകിട്ടിയ പാദസരം ഉടമയെ കണ്ടെത്തി ഏൽപിച്ചു

text_fields
bookmark_border
കോട്ടയം: കളഞ്ഞുപോയ സ്വർണ പാദസരം ഉടമയെ കണ്ടെത്തി തിരികെ ഏൽപിച്ച് മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാർ. കാവാലം കുന്നുമ്മ കിഴക്ക് ഏഴരച്ചിറയിൽ റോബി ബെന്നിയുടെ പാദസരമാണ് വ്യാഴാഴ്ച ആശുപത്രി പരിസരത്ത് നഷ്ടപ്പെട്ടത്. ഇവരുടെ അമ്മ ലീലാമ്മയുടെ (67) ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കഴിയുകയാണ്. രാവിലെ എട്ടോടെ അമ്മക്കുവേണ്ടി ചായ വാങ്ങാൻ ആശുപത്രിയിൽനിന്ന് പുറത്തേക്ക്​ പോയപ്പോഴാണ് റോബി ബെന്നിയുടെ പാദസരം നഷ്ടപ്പെട്ടത്. ഒരുമണിക്കൂർ കഴിഞ്ഞാണ് ഇത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് വിവരം പൊലീസ് എയ്ഡ് പോസ്റ്റിൽ അറിയിച്ചു. അതേസമയം കളഞ്ഞുപോയ പാദസരം മെഡിക്കൽ കോളജിലെ രക്തബാങ്കിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരൻ കാവാലം സ്വദേശി സജിമോൻ എന്നയാൾക്ക്​ ലഭിക്കുകയും അദ്ദേഹം ഇത് സുരക്ഷ വിഭാഗം മേധാവി ജോയ്‌സിനെ ഏൽപിക്കുകയും ചെയ്തിരുന്നു. പിന്നീട് പാദസര ഉടമയായ റോബി ബെന്നിയെ അന്വേഷിച്ച് കണ്ടെത്തുകയും സർജന്‍റ്​ ഓഫിസിൽ വെച്ച് ഇവർക്ക്​ കൈമാറുകയും ചെയ്തു. KTL gold മെഡിക്കൽ കോളജ് പരിസരത്ത്​ സുരക്ഷ ജീവനക്കാരന്​ ലഭിച്ച പാദസരം ഉടമക്ക്​ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story