Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:43 AM IST Updated On
date_range 19 Feb 2022 5:43 AM ISTതാലൂക്ക് ഗവ. ആശുപത്രിയിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തനസജ്ജമായി
text_fieldsbookmark_border
വൈക്കം: . സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ച് താല്‍ക്കാലിക കോവിഡ് ആശുപത്രിയായും പിന്നീട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്ന സാഹചര്യത്തില്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനവും ഈ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നുവെങ്കിലും ലിഫ്റ്റുകള്‍ പ്രവര്‍ത്തനസജ്ജമല്ലാത്തതിനാല്‍ രോഗികളും ആശുപത്രി ജീവനക്കാരും വലിയ ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് പണിപൂര്‍ത്തീകരിച്ചിട്ടും ലിഫ്റ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയാതിരുന്നത്. സി.കെ ആശ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയര്‍ ഓഫിസില്‍ നടത്തിയ ഇടപെടലുകളിലൂടെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ലിഫ്റ്റ് പ്രവര്‍ത്തനം സജ്ജമാക്കിയത്. താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ. എസ്.കെ ഷീബ ലിഫ്റ്റുകളുടെ താക്കോല്‍ ഏറ്റുവാങ്ങി. സെക്രട്ടറി എന്‍. പ്രതിഭ, പി.ഡബ്ല്യു.ഡി ഇലക്ട്രിക് വിങ് ഓവര്‍സീയര്‍ വിനോദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പടം: ktl Lift വൈക്കം താലൂക്ക് ഗവ. ആശുപത്രിയിലെ പ്രവര്‍ത്തനസജ്ജമായ ലിഫ്റ്റുകളുടെ താക്കോല്‍ ആര്‍.എം.ഒ ഡോ. കെ.എസ് ഷീബ ഏറ്റുവാങ്ങുന്നു. .................. സി.പി.ഐ ബ്രാഞ്ച് സമ്മേളനം വൈക്കം: സി.പി.ഐ പുന്നപ്പൊഴി ബ്രാഞ്ച് സമ്മേളനം കെ.കെ. രമേശന്‍ നഗറില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. സുശീലന്‍ ഉദ്ഘാടനം ചെയ്തു. പി.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, അസി. സെക്രട്ടറി കെ. അജിത്, പി.എസ്. പുഷ്‌കരന്‍, ടി.സി. പുഷ്പരാജന്‍, പി.ആര്‍. രജനി എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി പി.സി. പ്രസാദിനെയും അസി. സെക്രട്ടറിയായി രാജി ജയകുമാറിനെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story