Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:43 AM IST Updated On
date_range 19 Feb 2022 5:43 AM ISTജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള പറമ്പില്‍ തീപടര്‍ന്നു
text_fieldsbookmark_border
ചങ്ങനാശ്ശേരി: . കുറിച്ചി പഞ്ചായത്തിൽ ഡോണ്‍ ബോസ്‌കോ സ്‌കൂളിന് സമീപം കുഴിമറ്റം പുത്തന്‍പുരക്കല്‍ എബ്രഹാം കോരയുടെ സ്ഥലത്താണ് തീപടര്‍ന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. തൊഴിലുറപ്പ് ജോലിക്കുശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിന് വീട്ടിലേക്ക് പോയ വീട്ടമ്മയാണ് തീപടരുന്നത് കണ്ടത്. ഇവര്‍ ബഹളംവെച്ച് സമീപവാസികളെ കൂട്ടി. സമീപത്ത് 40 വീടുകള്‍ ഉണ്ട്. ഇവര്‍ ഉടന്‍ ചങ്ങനാശ്ശേരി അഗ്നിരക്ഷ സേനയെ വിവരം അറിയിച്ചു. ഒരേക്കറോളം സ്ഥലത്ത് ഈസമയം തീ വ്യാപിച്ചു. വാര്‍ഡ് മെംബര്‍ പ്രശാന്ത് മനന്താനത്തിന്‍റെ നേതൃത്വത്തില്‍ നാട്ടുകാർ സേനക്കൊപ്പം ചേര്‍ന്നതോടെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. ചങ്ങനാശ്ശേരി അഗ്നിരക്ഷസേന അസി. സ്റ്റേഷന്‍ ഓഫിസര്‍ മുഹമ്മദ് താഹയുടെ നേതൃത്വത്തില്‍ ഓഫിസര്‍മാരായ ഷാജു, മനോജ്, ഗിരീഷ്, കണ്ണന്‍ സമീപവാസികളായ എം.എം. തമ്പി, രാജു പെരുന്നേപ്പറമ്പ്, സണ്ണി പുതുപ്പറമ്പ് എന്നിവരാണ് തീയണക്കുന്നതിന് നേതൃത്വം നല്‍കിയത്. KTL CHR 6 fire കുറിച്ചിയില്‍ ചങ്ങനാശ്ശേരി അഗ്നിരക്ഷാസേന അസി. സ്റ്റേഷന്‍ ഓഫിസര്‍ മുഹമ്മദ് താഹയുടെ നേതൃത്വത്തില്‍ തീയണക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
