Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹിജാബ് വിവാദം ഇന്ത്യൻ...

ഹിജാബ് വിവാദം ഇന്ത്യൻ മതേതരത്വത്തിന് കളങ്കംചാർത്തി -സമസ്ത

text_fields
bookmark_border
ചങ്ങനാശ്ശേരി: ഹിജാബ് വസ്ത്രധാരണം ചില വർഗീയ രാഷ്ട്രീയ തൽപരകക്ഷികൾ ഇപ്പോൾ വിവാദമാക്കിയത്​ തികച്ചും അപലപനീയവും അനുചിതവും ഇന്ത്യൻ മതേതരത്വത്തിന് കളങ്കം ചാർത്തുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര രാജ്യങ്ങളിലും അറബ് ലോകത്തും നാനാത്വത്തിൽ ഏകത്വം എന്ന ഖ്യാതി നേടിയ ഭാരത സംസ്കാരം മറ്റ് രാജ്യങ്ങളിൽനിന്ന് ഭാരത്തിനെ വേർതിരിച്ചിരുന്നു. ഈ മഹോന്നത പദവിക്കാണ് ഹിജാബ് വിവാദം കളങ്കം ചാർത്തിയത്. ഇത്തരം വർഗീയ ഫാഷിസ്റ്റുകൾ ഈ രാജ്യത്തിന്‍റെ ഭരണഘടന അനുശാസിക്കുന്ന മൗലികാ വകാശത്തെയാണ്​ തെരുവിൽ പിച്ചിച്ചീന്തുന്നത്. സർക്കാർ നിഷ്ക്രീയത്വം പാലിക്കുന്നതും ഇവരെ അമർച്ച ചെയ്യാൻ ശ്രമിക്കാത്തതും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും സമസ്ത മുന്നറിയിപ്പ് നൽകി. ഈരാറ്റുപേട്ടയിൽ കൂടിയ സമസ്ത ജില്ല എക്സിക്യൂട്ടിവ് യോഗം അബ്ദുൽ അസീസ് സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എസ്.എം റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷതവഹിച്ചു. നിസാറുദ്ദീൻ സഖാഫി, പി.പി. ഖാലിദ് സഖാഫി, ഷാഫി മഹ്ളരി, അബ്ദുസ്സലാം ബാഖവി, യൂസഫ് സഖാഫി, സക്കീർ ഹുസൈൻ കാമിലി, യഹ് ഖയൂബ നഈമി, അബ്ദുൽ ലത്വീഫ് മുസ്​ലിയാർ ആപ്പാഞ്ചിറ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story