Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:36 AM IST Updated On
date_range 19 Feb 2022 5:36 AM ISTനഗരസഭ മുൻ കൗൺസിലർമാരെ അയോഗ്യരാക്കി
text_fieldsbookmark_border
ചങ്ങനാശ്ശേരി: നഗരസഭയിലെ മുൻ കൗൺസിലർമാരായ ആതിര പ്രസാദ്, അനില രാജേഷ് കുമാർ എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ വിലക്കേർപ്പെടുത്തി. ചങ്ങനാശ്ശേരി നഗരസഭയിൽ 2015 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാനാർഥികളായി വിജയിച്ച 24 വാർഡ് കൗൺസിലർ ആതിര പ്രസാദ്, 34 വാർഡ് കൗൺസിലർ അനില രാജേഷ് കുമാർ എന്നിവർ 2020 ജൂൺ 12ന് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് ഏഴാം വാർഡ് കൗൺസിലർ ഷൈനി ഷാജി ഫയൽ ചെയ്ത ഹരജിയിലാണ് അയോഗ്യരാക്കിയ കമീഷന്‍റെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story