Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:36 AM IST Updated On
date_range 19 Feb 2022 5:36 AM ISTവഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ വാഹനം തിരിച്ചറിഞ്ഞില്ല
text_fieldsbookmark_border
പൊൻകുന്നം: പൊൻകുന്നം-പുനലൂർ ഹൈവേയിൽ മണ്ണനാനിയിൽ കഴിഞ്ഞദിവസം രാത്രി കാൽനടക്കാരനെ ഇടിച്ചുവീഴ്ത്തി വാഹനം നിർത്താതെപോയി. പരിക്കേറ്റ ചെറുവള്ളി പുത്തേട്ട് അജേഷ് (35) മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഇടിച്ചിട്ട വാഹനം കണ്ടെത്താനായി മണിമല പൊലീസ് പ്രദേശത്തെ സി.സി ടി.വി കാമറകൾ പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് വഴിവിളക്കില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നതായി പരിസരവാസികൾ പറഞ്ഞു. കഴിഞ്ഞദിവസം വാഹനം അതിവേഗം കടന്നുപോയപ്പോൾ വഴിയാത്രക്കാർക്ക് തിരിച്ചറിയാനാവാതെ വന്നതും വെളിച്ചമില്ലാത്തതുമൂലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story