Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചെയര്‍പേഴ്‌സനെ...

ചെയര്‍പേഴ്‌സനെ എൽ.ഡി.എഫ്​ അംഗങ്ങള്‍ ചേംബറില്‍ പൂട്ടിയിട്ടു

text_fields
bookmark_border
കോട്ടയം: വികസന പ്രവര്‍ത്തനങ്ങള്‍ക്ക്​ ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനം കാണിക്കുന്നു എന്നാരോപിച്ച്​ നഗരസഭ ചെയര്‍പേഴ്‌സന്‍ ബിന്‍സി സെബാസ്റ്റ്യനെ എൽ.ഡി.എഫ്​ അംഗങ്ങള്‍ ചേംബറില്‍ പൂട്ടിയിട്ടു. വെള്ളിയാഴ്ച ഉച്ചക്ക്​ 1.45നാണ്​ സംഭവം. വികസന കാര്യങ്ങൾക്ക്​ ചെയർപേഴ്​സന്‍റെ ഇഷ്ടക്കാരുടെ വാർഡുകളിലേക്ക് മാത്രം പണം അനുവദിക്കുന്നു എന്നാണ്​ പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇക്കാര്യം ഉന്നയിച്ചു ചേംബറിലെത്തിയ 21 എൽ.ഡി.എഫ്​ കൗൺസിലർമാർ ചെയർപേഴ്​സനെ തടഞ്ഞു​വെക്കുകയായിരുന്നു. മുറി അകത്തുനിന്ന്​ പൂട്ടുകയും മുദ്രാവാക്യംവിളി തുടരുകയും ചെയ്തു. വിവരമറിഞ്ഞ്​ യു.ഡി.എഫ്​ കൗൺസിലർമാർ എത്തിയെങ്കിലും മുറി പൂട്ടിയതിനാൽ അകത്തുകയറാനായില്ല. ഇതോടെ നഗരസഭയില്‍ സംഘര്‍ഷാവസ്ഥയായി. സംഭവമറിഞ്ഞ് വെസ്റ്റ്​ പൊലീസും സ്ഥലത്തെത്തിയതോടെ മുറി തുറന്നു. പിന്നാലെ ഇരുകൂട്ടരും തമ്മിൽ ചേംബറിനകത്ത്​ വാക്കേറ്റവും ബഹളവുമുണ്ടായി. വാട്ടർ അതോറിറ്റിയിലും ഇലക്​ട്രിസിറ്റിയിലും അറ്റകുറ്റപ്പണിക്ക്​ നഗരസഭ ഫണ്ട്​ ​കെട്ടിവെക്കേണ്ടതുണ്ട്​. വാട്ടർ അതോറിറ്റിയിൽ 1.20 കോടിയും ഇലക്​ട്രിസിറ്റി വകുപ്പിൽ 88 ലക്ഷവും കെട്ടിവെച്ചു. എന്നാൽ, ഇതെല്ലാം നാല് കൗൺസിലർമാരുടെ മാ​ത്രം വാർഡിലേക്കാണെന്ന്​ പ്രതിപക്ഷനേതാവ്​ അഡ്വ. ഷീജ അനിൽ ആരോപിച്ചു. ചെയർപേഴ്​സൻ, സന്തോഷ്​ കുമാർ, ബിന്ദു സന്തോഷ്​ കുമാർ, ​ബി.ജെ.പിയുടെ വിനു ആർ.മോഹൻ എന്നിവർക്കുമാത്രമാണ്​ ഫണ്ട്​ അനുവദിച്ചത്​. എൽ.ഡി.എഫ്​ കൗൺസിലർമാരുടെ വാർഡുകളിലേക്ക്​ പണം അനുവദിച്ചിട്ടില്ല. ​ഏകാധിപത്യവും പക്ഷപാതിത്വവും നിറഞ്ഞതാണ്​ ഭരണം. പടിഞ്ഞാറൻ മേഖല കുടിവെള്ളക്ഷാമം മൂലം ദുരിതം അനുഭവിക്കുമ്പോഴും അവഗണിക്കുന്നു എന്ന്​ ഷീജ അനിൽ പറഞ്ഞു. എന്നാൽ, ഏറ്റവും കൂടുതൽ ഫണ്ട്​ ചെലവഴിക്കുന്നത്​ എൽ.ഡി.എഫ്​ കൗൺസിലർമാരുടെ വാർഡുകളിലേക്കാണെന്ന്​ വൈസ്​ ചെയർമാൻ ബി. ഗോപകുമാർ പ്രതിരോധിച്ചു. സ്ഥലം മാറ്റിയ സെക്രട്ടറിക്കുപകരം ആളെ തന്നിട്ടില്ലെന്നും സർക്കാറാണ്​ ഇപ്പോഴത്തെ വികസന മുരടിപ്പിന് കാരണമെന്നും വൈസ്​ ചെയർമാൻ കുറ്റപ്പെടുത്തി. ഒരു മണിക്കൂറിലേറെ നീണ്ട വാക്കേറ്റത്തിനുശേഷം മൂന്നോടെയാണ്​ പ്രതിഷേധം അവസാനിച്ചത്. വരും ദിവസങ്ങളില്‍ സമരം ശക്തമായി തുടരുമെന്നും ഷീജ പറഞ്ഞു. തുടർന്ന്​ നഗരസഭക്കുമുന്നിൽ എൽ.ഡി.എഫ്​ കൗൺസിലർമാർ പ്രതിഷേധയോഗം ചേർന്നു. വിവേചനം കാണിച്ചിട്ടില്ല -ചെയർപേഴ്​സൻ എൽ.ഡി.എഫ്​ മുന്നറിയിപ്പില്ലാതെ കടന്നുവന്ന്​ സ്ത്രീയായ തന്നെ പൂട്ടിയിടുകയായിരുന്നു. ഇത്​​ അനീതിയാണ്​. ആരോടും വിവേചനം കാണിച്ചിട്ടില്ല. എല്ലാവർക്കും തുല്യപരിഗണന നൽകിയിട്ടുണ്ട്​. ഫണ്ടില്ലാതെ പണി മുടങ്ങുന്നതിന്​ സർക്കാറാണ് ഉത്തരവാദി. സെക്രട്ടറിയില്ലാത്തതിനാൽ ഭരണപരമായ കാര്യങ്ങൾ ഇഴയുകയാണ്​. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കെതിരെ യു.ഡി.എഫ്​ ഒറ്റക്കെട്ടായി പ്രതികരിക്കും. ത​ന്നെ പൂട്ടിയിട്ടതിനെതിരെ പൊലീസിന്​ പരാതി നൽകും -ചെയർപേഴ്​സൻ പടം: DP
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story