Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപിതാവ് ഓടിച്ച...

പിതാവ് ഓടിച്ച കാറിടിച്ച് മകൻ മരിച്ചു

text_fields
bookmark_border
തൊടുപുഴ: പിതാവ് കാര്‍ തിരിക്കുന്നതിനിടെ വാഹനത്തിനും മരത്തിനുമിടയിൽപെട്ട്​ പത്തു വയസ്സുകാരന്​ ദാരുണാന്ത്യം. തൊടുപുഴ ഉടുമ്പന്നൂര്‍ കുളപ്പാറ കാരക്കുന്നേല്‍ റിജില്‍ - ഹസീന ദമ്പതികളുടെ ഏക മകന്‍ മുഹമ്മദ് സാജിദാണ്​ (10) മരിച്ചത്​. വ്യാഴാഴ്​ച രാവിലെ 11ഓടെ റിജില്‍ വീട്ടുമുറ്റത്ത്​ കാര്‍ തിരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മുറ്റത്ത് സ്ഥലം കുറവായതിനാൽ മകന്‍ സാജിദാണ്​ കാറിന് സൈഡ് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നത്​. ഇതിനിടെ, മുന്നോട്ടെടുത്ത കാർ നിയന്ത്രണംവിട്ട് സമീപത്തെ പേരമരത്തിൽ കുട്ടിയേയും ചേർത്ത് ഇടിക്കുകയായിരുന്നു. റിജിലിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ കുട്ടിയെ കരിമണ്ണൂര്‍ സെന്‍റ്​ മേരീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെയിന്‍റിങ്,​ ടൈല്‍ പണി തുടങ്ങി വിവിധ തൊഴിലുകള്‍ ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. അടുത്ത നാളിലാണ് റിജിൽ ജോലി ആവശ്യങ്ങൾക്കായി കാർ വാങ്ങിയത്. സാജിദ് കരിമണ്ണൂർ സെന്‍റ്​​ ജോസഫ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കി വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം എട്ടുമണിയോടെ ഇടമറുക് കാരൂക്ക പള്ളിയില്‍ ഖബറടക്കി. TDD MUHAMMED SAJID
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story