Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:44 AM IST Updated On
date_range 18 Feb 2022 5:44 AM ISTപുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
കുമളി: സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങളുടെ വൻശേഖരം കുമളി പൊലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. റോസാപ്പൂക്കണ്ടം റഫീഖ ഹൗസിൽ അബ്ദുൽ റസാഖ് (42) പുതുപ്പറമ്പിൽ ജലാലുദ്ദീൻ (54) എന്നിവരെയാണ് ഇൻസ്പെക്ടർ ജോബിൻ ആൻറണിയും സംഘവും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് ഏഴു ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉൽപന്നങ്ങളാണ് കണ്ടെടുത്തത്. തമിഴ്നാട്ടിൽനിന്ന് വയ്ക്കോൽ, പച്ചക്കറി വാഹനങ്ങളിൽ കടത്തിയ പുകയില ഉൽപന്നങ്ങൾ വലിയ കണ്ടത്തെ വർക്ഷോപ്പിനു സമീപം ഷെഡിൽ ഒളിപ്പിച്ചായിരുന്നു വിൽപന. പുകയില ഉൽപന്നങ്ങൾ ചില്ലറ വിൽപന നടത്തിയിരുന്ന ജലാലുദ്ദീന്‍റെ വീട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെ 63 പാക്കറ്റ് പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വയ്ക്കോലിനടിയിൽ റസാഖ് സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. 10 രൂപ വിലയുള്ള പാക്കറ്റുകൾ 50-100 രൂപവരെ നിരക്കിലാണ് വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ......... Cap: കുമളി പൊലീസ് പിടികൂടിയ പുകയില ഉൽപന്നങ്ങളും പ്രതി അബ്ദുൽ റസാഖും ......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
