Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ-റെയില്‍: സർക്കാർ...

കെ-റെയില്‍: സർക്കാർ തെറ്റിദ്ധാരണ പരത്തുന്നു -ജോസഫ് എം. പുതുശ്ശേരി

text_fields
bookmark_border
കെ-റെയില്‍: സർക്കാർ തെറ്റിദ്ധാരണ പരത്തുന്നു -ജോസഫ് എം. പുതുശ്ശേരി
cancel
ചങ്ങനാശ്ശേരി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സര്‍വേ നടത്താന്‍ ഹൈകോടതി നല്‍കിയ അനുമതി, പദ്ധതിക്കുള്ള അനുമതിയാണെന്ന് നുണപ്രചാരണം നടത്തി തെറ്റിദ്ധാരണ പരത്താനാണ്​ സര്‍ക്കാറും കെ-റെയില്‍ അധികൃതരും ശ്രമിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശ്ശേരി. പദ്ധതി സാമൂഹികാഘാതം സൃഷ്ടിക്കില്ലെന്ന് പഠനറിപ്പോര്‍ട്ടില്‍ വ്യക്തമായെങ്കില്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാനാവൂ. കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നേതൃത്വത്തില്‍ മാടപ്പള്ളി കാരക്കാട്ടുപാടിയില്‍ നടത്തിയ സമര സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി, കെ.പി.സി.സി സെക്രട്ടറി സുധ കുര്യന്‍, എസ്.യു.സി.ഐ ജില്ല സെക്രട്ടറി മിനി കെ. ഫിലിപ്പ്, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം, ഫാ. ജോണ്‍സന്‍ വർഗീസ്, യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ബാബു കുരീത്ര, ബി.ജെ.പി മാടപ്പള്ളി ഏരിയ പ്രസിഡന്റ് ജി. അശോക്, ജനപ്രതിനിധികളായ സൈന തോമസ്, വർഗീസ് ആന്റണി, ജിന്‍സണ്‍ മാത്യു, പി.എം. മോഹനന്‍ പിള്ള, ഡി. സുരേഷ്, ബേബിച്ചന്‍ ഓലിക്കര, സമരസമിതി ഭാരവാഹികളായ കെ.എന്‍. രാജന്‍, ടി.ജെ. ജോണിക്കുട്ടി, ബാബു സെബാസ്റ്റ്യന്‍, ബിന്‍സി ബിനോയ്, സെലിന്‍ ബാബു, അമല സോജന്‍, ജിജി ഇയ്യാലില്‍ എന്നിവര്‍ സംസാരിച്ചു. KTL CHR 4 k rail കെ-റയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി നേതൃത്വത്തില്‍ മാടപ്പള്ളി കാരക്കാട്ടുപടിയില്‍ നടന്ന സമര സമ്മേളനം കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story