Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:41 AM IST Updated On
date_range 18 Feb 2022 5:41 AM ISTറബർ കർഷകരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിമയാക്കാൻ ശ്രമിക്കുന്നു - മോൻസ് ജോസഫ്
text_fieldsbookmark_border
കോട്ടയം: റബർ കർഷകരെ അടിമയാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൈകോർത്തിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. കേരള കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം റബർ ബോർഡ് ഓഫിസ് പടിക്കൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ റബർ കർഷകദ്രോഹ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാർ തുടക്കം കുറിച്ച റബർവില സ്ഥിരതാഫണ്ട് അട്ടിമറിച്ച ഇടത് സർക്കാറിന് കേരളത്തിലെ റബർ കർഷകർ മാപ്പ് നൽകില്ലെന്നും എം.എൽ.എ. പറഞ്ഞു. കർഷകർക്ക് ലഭിക്കേണ്ട പലിശരഹിത വായ്പകൾ വൻകിട റബർ മുതലാളിമാർക്ക് വീതംപറ്റി കൊടുക്കുന്ന ഭരണകൂടത്തിന്‍റെ നിലപാട് കർഷക വഞ്ചനയാണ്. റബർ കൃഷിയെ വ്യവസായവത്കരിച്ചുകൊണ്ട് റബർ കർഷകന് നേരിട്ട് വിപണിയിൽ വിൽക്കാൻ കഴിയാത്ത കരിനിയമം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ജോയി എബ്രഹാം മുഖ്യപ്രസംഗം നടത്തി. പ്രഫ. ഗ്രേസമ്മ മാത്യു, വി.ജെ. ലാലി, പ്രിൻസ് ലൂക്കോസ്, ജയ്സൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, സന്തോഷ് കാവുകാട്ട്, പി.സി മാത്യു, ചെറിയാൻ ചാക്കോ, അജീത്ത് മുതിരമല, മൈക്കിൾ കാവുകാട്ട്, കുഞ്ഞുമോൻ ഒഴുകയിൽ, കുര്യൻ പി.കുര്യൻ, ജോർജ് പുളിങ്കാട് , സി.വി. തോമസുകുട്ടി, ജോൺ ജോസഫ്, ജോയി സി.കാപ്പൻ, ജോയി ചെട്ടിശേരി, പി.ടി. ജോസ് പാരിപ്പള്ളി, തങ്കച്ചൻ മണ്ണുശേരി, ദീപു തേക്കുംകാട്ടിൽ, ആപ്പാഞ്ചിറ പൊന്നപ്പൻ, ജോഷി വട്ടക്കുന്നേൽ, ജയിംസ് ചടനാക്കുഴി, ജോസ് ജയിംസ്, മോഹൻദാസ് ആബലാറ്റ്, ഷിജു പാറയിടുക്കിൽ, കുര്യൻ വട്ടമല, തോമസ് മാളികക്കൽ, കുഞ്ഞ് കളപ്പുര എന്നിവർ സംസാരിച്ചു. KTL Mons joseph കേരള കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കോട്ടയം റബർ ബോർഡ് ഓഫിസ് പടിക്കൽ സമരം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story