Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:39 AM IST Updated On
date_range 18 Feb 2022 5:39 AM ISTഎം.സി.എഫിന് സമീപം മാലിന്യം ചിതറിയ നിലയിൽ
text_fieldsbookmark_border
എലിക്കുളം: പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാൻ സ്ഥാപിച്ച മിനി എം.സി.എഫ് നിറഞ്ഞതോടെ ചാക്കുകളിൽ നിറച്ച മാലിന്യം വഴിയോരത്തു തള്ളുന്നു. എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളം-ഇല്ലിക്കോൺ റോഡരികിൽ അംഗൻവാടിക്ക് സമീപമുള്ള എം.സി.എഫിനടുത്ത് ഉപേക്ഷിക്കുന്ന മാലിന്യം പരിസരത്താകെ നിരന്നു. മാസങ്ങളായി ഇതേ അവസ്ഥയാണ്. പ്ലാസ്റ്റിക് മാലിന്യം സമയബന്ധിതമായി നീക്കാത്തത് പ്രദേശവാസികൾക്ക് ദുരിതമായി. പ്ലാസ്റ്റിക് അല്ലാതെയുള്ള മാലിന്യം കൂടി ചാക്കിൽ നിറച്ച് ഉപേക്ഷിച്ചുതുടങ്ങിയതോടെ ദുർഗന്ധപൂരിതമാണിവിടം. KTL VZR 3 Malinyam ചിത്രവിവരണം ഇളങ്ങുളം-ഇല്ലിക്കോൺ റോഡരികിൽ മാലിന്യം നിറഞ്ഞപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
