Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:33 AM IST Updated On
date_range 18 Feb 2022 5:33 AM ISTനിർത്തിയിട്ട കാറിനു പിന്നിൽ മിനിലോറിയിടിച്ചു
text_fieldsbookmark_border
പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം ജുമാമസ്ജിദിന് മുൻവശത്ത് നിയന്ത്രണം വിട്ട മിനിലോറി നിർത്തിയിട്ട കാറിന്റെ പിന്നിലിടിച്ചു. വ്യാഴാഴ്ച പുലർച്ച 5.30ഓടെയാണ് അപകടം. ആർക്കും പരിക്കില്ല. പള്ളിക്കു മുന്നിൽ നിർത്തിയിട്ട കാറിന് പിന്നിൽ തെങ്കാശിയിൽനിന്ന് പാലായിലേക്ക് വാഴക്കുലകളുമായി പോയ മിനിലോറി ഇടിക്കുകയായിരുന്നു. ഈ സമയം കാറിലുണ്ടായിരുന്നവർ സമീപത്തെ പള്ളിയിൽ പ്രാർഥിക്കാൻ പോയിരിക്കുകയായിരുന്നു. കൊല്ലം സ്വദേശികളുടേതാണ് കാർ. ഇവർ കട്ടപ്പനക്കു പോകുകയായിരുന്നു. മിനിലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. KTL VZR 1 Accident ചിത്രവിവരണം പൊൻകുന്നത്ത് മിനിലോറി കാറിന് പിന്നിലിടിച്ചുണ്ടായ അപകടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
