Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം പ്രദീപിന്​...

കോട്ടയം പ്രദീപിന്​ അനുശോചന പ്രവാഹം

text_fields
bookmark_border
കോട്ടയം: സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും വെള്ളിത്തിരയിൽ തിളക്കത്തോടെ ഫലിപ്പിച്ച നടനായിരുന്നു കോട്ടയം പ്രദീപെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്‍റെ കുടുംബത്തിനെയും പ്രിയപ്പെട്ടവരെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു. വ്യത്യസ്ത റോളുകളിലൂടെ ഇനിയും അഭിനയത്തിന്‍റെ ഉയരങ്ങൾ താണ്ടാനിരുന്ന കോട്ടയം പ്രദീപ്​ ജനമനസ്സുകളിൽ എക്കാലവും ചിരിയുടെ മായാത്തമുഖമായി നിൽക്കുമെന്ന്​ മന്ത്രി വി.എൻ. വാസവൻ. ആകസ്മിക വിയോഗം സിനിമലോകത്തിനൊപ്പം കോട്ടയത്തിനും വേദനയുണ്ടാക്കുന്നതാണെന്നും​ അ​ദ്ദേഹം അനുശോചിച്ചു. അകാലത്തിൽ പൊലിഞ്ഞ നടന്​ മലയാള സിനിമലോകവും അനുശോചനം അറിയിച്ചു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, വിനീത് ശ്രീനിവാസൻ, സംവിധായകരായ നാദിർഷാ, ബി. ഉണ്ണികൃഷ്ണൻ, ജൂഡ്​ ആന്‍റണി ജോസഫ്​, ലാൽ ജോസ്​ തുടങ്ങിയവർ അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story